എട്ടാം വയസ്സില്‍ ആള്‍ദൈവം എന്നെ പീഡിപ്പിച്ചു ; വെളിപ്പെടുത്തലുമായി ഗായിക

‘മീ ടൂ’ കാമ്പയിനില്‍ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗായിക

Webdunia
വെള്ളി, 20 ഒക്‌ടോബര്‍ 2017 (10:37 IST)
പീഡനത്തിനിരയായ സ്ത്രീകള്‍ അനുഭവം പങ്കുവച്ച് 'മീ ടൂ' കാമ്പയിനിന്റെ ഭാഗമായി മാറുകയാണ്. അതിനിടയിലാണ് തനിക്കുണ്ടായ ഒരുമോശം അനുഭവമായി തെന്നിന്ത്യന്‍ സൂപ്പര്‍ ഗായിക ചിന്മയ് രംഗത്ത് വരുന്നത്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും പീഡനത്തിന് ഇരയാകുന്നുണ്ട് എന്നാണ് ചിന്മയ് പറയുന്നത്. 
 
തമിഴ് സിനിമാ ലോകത്തെ പല മികച്ച പാട്ടുകളുടെയും ശബ്ദത്തിനുടമയായ ചിന്മയ്. കുഞ്ഞുന്നാളു മുതല്‍ നേരിട്ട എല്ലാ പീഡനങ്ങളെ കുറിച്ചും ചിന്മയ് ട്വിറ്ററിലൂടെ പങ്കുവയ്ക്കുന്നു. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും പീഡനത്തിനിരയാകുന്നുണ്ട് എന്ന് പറയുന്ന ഗായിക, താന്‍ കണ്ട ചില അനുഭവങ്ങളെ കുറിച്ചും പറയുന്നുണ്ട്.
 
അമ്മയ്‌ക്കൊപ്പം റെക്കോഡിങ് സ്റ്റുഡിയോയില്‍ പോയപ്പോള്‍ ഒരു ആള്‍ ദൈവത്തില്‍ നിന്ന് മോശമായ അനുഭവമുണ്ടായി. സ്റ്റുഡിയോയില്‍ ഞാന്‍ ഉറങ്ങുകയായിരുന്നു. അയാള്‍ എന്നെ തൊട്ടു. എന്റെ ശരീരത്തിലായിരുന്നില്ല അയാളുടെ കൈ. ഞാനപ്പോള്‍ തന്നെ അമ്മയോട് ചെന്ന് പറഞ്ഞു. 
 
അമ്മ ചെന്ന് ചോദിച്ചപ്പോള്‍ വാത്സല്യത്തോടെ തൊട്ടതാണെന്നായിരുന്നു പ്രതികരണം. എനിക്കറിയാവുന്ന പല സുഹൃത്തുക്കള്‍ക്കും പീഡനങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാരും ഇത്തരം ലൈംഗിക പീഡനങ്ങള്‍ നേരിടുന്നുണ്ടെന്നും ചിന്മയ് വെളിപ്പെടുത്തി.
 
ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത് എന്തോ മോശം കാര്യമാണെന്ന ചിന്താഗതിയാണ് നമുക്ക്. ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരുന്നതല്ല എന്ന മുടന്തന്‍ ന്യായം പറയും. എന്നാല്‍ ആ ന്യായങ്ങളൊക്കെ മാറ്റിവയ്‌ക്കേണ്ട സമയം കഴിഞ്ഞുവെന്നും ചിന്മയ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

ഒരാളെപോലും വെറുതെ വിടില്ല, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments