Webdunia - Bharat's app for daily news and videos

Install App

ഒരിക്കൽ ഇഷ്ടപ്പെടാതിരുന്ന സർദാറിന്റെ പേര് ബിജെപിക്ക് ഇപ്പോൾ ഇഷ്ടമായത് എങ്ങനെ?- മോദിയെ പരിഹസിച്ച് വഗേല

Webdunia
ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (08:40 IST)
കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയായ സർദാർ വല്ലഭായ് പട്ടേലിന്റെ കൂറ്റൻ പ്രതിമയുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മുൻ ബിജെപി നേതാവുമായ ശങ്കർസിങ് വഗേല.  ഒരിക്കൽ ഇഷ്ടപ്പെടാതിരുന്ന സർദാറിന്റെ പേര് ബിജെപിക്ക് ഇപ്പോൾ എങ്ങനെയാണ് ഇഷ്ടമായതെന്നും വഗേല ചോദിച്ചു.
 
പ്രധാനമന്ത്രിയുടെത് ‘മാർക്കറ്റിങ് ഗിമ്മിക്’ ആണെന്നും സിബിഐയെയും ആർബിഐയെയും ഐക്യത്തിലാക്കുകയാണു പ്രധാനമന്ത്രി ആദ്യം ചെയ്യേണ്ടതെന്നും വഗേല കുറ്റപ്പെടുത്തി. ഇന്ത്യൻ രൂപയെ രക്ഷിക്കാനും ഇന്ധനവില കുറയ്ക്കുന്നതിനുമാണ് ഒന്നിക്കേണ്ടതെന്നും അദ്ദേഹം ഗുജറാത്തിലെ ഗാന്ധിനഗറില്‍ മാധ്യമങ്ങളോടു പറഞ്ഞു. 
 
സർദാർ പട്ടേലിന്റെ ജന്മവാർഷിക ദിനത്തോട് അനുബന്ധിച്ചു ബുധനാഴ്ച പ്രതിമ ഉദ്ഘാടനം ചെയ്യാനിരിക്കുകയാണു പ്രധാനമന്ത്രി നരേന്ദ്രമോദി. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments