ഒരുമാസത്തിനിടെ ഗുര്‍മീതിന് ബിജെപി മന്ത്രിമാര്‍ സമ്മാനിച്ചത് 1.12 കോടി !

ഒരുമാസത്തിനിടെ ഗുര്‍മീതിന് മൂന്ന് ബിജെപി മന്ത്രിമാര്‍ സമ്മാനിച്ചത് 1.12 കോടി

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (14:15 IST)
പീഡനകേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം സിങ്ങിന് ബിജെപി നേതാക്കളില്‍ ഒരുമാസത്തിനിടെ ലഭിച്ചത് 1.12 കോടി. ഹരിയാനയിലെ മുതിര്‍ന്ന ബിജെപി മന്ത്രിമാരായ രാം ബിലാസ് ശര്‍മ്മ, അനില്‍വിജ്, ഗ്രോവര്‍ എന്നീ നേതാക്കളാണ് ഗുര്‍മീത് റാം റഹീം സിങ്ങിന് കോടികള്‍ നല്‍കിയത്.
 
ഹരിയാനയിലെ വിദ്യാഭ്യാസ മന്ത്രി രാം വിലാസ് ശര്‍മ്മ 51 ലക്ഷത്തിന്റെ ചെക്കാണ് റാം റഹീമിന് അടുത്തിടെ നല്‍കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഗുര്‍മീതിന് പിന്തുണ പ്രഖ്യാപിച്ച് ശര്‍മ്മ രംഗത്തെത്തിയിരുന്നു. 
 
പിറന്നാള്‍ സമ്മാനമായാണ് അദ്ദേഹം ഗുര്‍മീതിന് 51ലക്ഷം രൂപ സംഭാവന നല്‍കിയത്. ആഗസ്റ്റ് 15നാണ് അദ്ദേഹം ഈ സമ്മാനം നല്‍കിയത്. അതേസമയം ഹരിയാനയിലെ കായിക മന്ത്രി അനില്‍ വിജയ് ഗുര്‍മീത് റാം റഹീമിന് നല്‍കിയത് 50 ലക്ഷം രൂപയാണ്. ഇക്കാര്യം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ പണം തനിക്കിഷ്ടമുള്ളതുപോലെ ചിലവഴിക്കാന്‍ അധികാരമുണ്ടെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. 
 
അനില്‍ വിജ് പണം നല്‍കി ദിവസങ്ങള്‍ക്കകമാണ് ഹരിയാന മന്ത്രി മനിഷ് ഗ്രോവര്‍ 11 ലക്ഷം നല്‍കിയത്. റാം റഹീമിന്റെ അനുഗ്രഹം തനിക്ക് ലഭിച്ചത് കൊണ്ടാണ് താന്‍ പണം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തണം, മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ

അടുത്ത ലേഖനം
Show comments