Webdunia - Bharat's app for daily news and videos

Install App

ഓം‌പുരിയുടെ മരണകാരണം ഹൃദയാഘാതമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, തലയ്ക്ക് പിന്നില്‍ ആഴത്തിലേറ്റ മുറിവ് മരണകാരണമായി? ദുരൂഹതയേറുന്നു

ഓം‌പുരിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു, ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഒട്ടേറെ

Webdunia
ചൊവ്വ, 10 ജനുവരി 2017 (20:46 IST)
ഓം‌പുരിയുടെ മരണത്തില്‍ അസ്വാഭാവികതയെന്ന് സൂചന. മരണം ഹൃദയാഘാതം മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്ക് പിന്നിലേറ്റ മുറിവായിരിക്കാം മരണകാരണമെന്ന സൂചനയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുന്നത്.
 
നാല് സെന്‍റിമീറ്റര്‍ നീളവും ഒന്നര ഇഞ്ച് ആഴവുമുള്ള മുറിവാണ് ഓം‌പുരിയുടെ തലയില്‍ ഉണ്ടായിരുന്നത്. ഇത് മരണകാരണമായെന്നാണ് സൂചനകള്‍. ഇതോടെ ഓം‌പുരിയുടെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്.
 
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ഈ വിവരം പുറത്തുവന്നതോടെ പൊലീസ് ഒരു എ ഡി ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഓം‌പുരിയുടെ വീട്ടിനുള്ളില്‍ ആരെങ്കിലും കടന്നുകയറിയിട്ടുണ്ടാവുമോ എന്നതും ഒരു സംഘര്‍ഷത്തിന്‍റെ സാഹചര്യവുമൊക്കെ പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. 
 
ജനുവരി ആറിനാണ് ഓം‌പുരിയെ ലോഖണ്ഡ്‌വാലയിലെ ഓക്‍ലന്‍ഡ് പാര്‍ക്ക് വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കോളിംഗ് ബെല്‍ അടിച്ചിട്ടും ആരും വീട് തുറക്കാത്തതിനെ തുടര്‍ന്ന് വീട് തുറന്നുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. ഹൃദയാഘാതം മൂലമാണ് ഓം‌പുരി മരിച്ചതെന്നായിരുന്നു ആദ്യം കിട്ടിയ റിപ്പോര്‍ട്ടുകള്‍.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കടയിൽ കഞ്ചാവ് വെച്ച് മകനെ കുടുക്കാൻ ശ്രമം, പിതാവ് അറസ്റ്റിൽ

ശക്തിയാര്‍ജ്ജിച്ച് രമേശ് ചെന്നിത്തല; സതീശനോടു മമതയില്ലാത്ത മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും !

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

അടുത്ത ലേഖനം
Show comments