കോളിഫ്‌ളവര്‍ മോഷ്ടിച്ചെന്നാരോപിച്ച് ഭിന്നശേഷിക്കാരനെ ജനക്കൂട്ടം തല്ലികൊന്നു

ബീഹാറില്‍ ഭിന്നശേഷിക്കാരനെ ജനക്കൂട്ടം അടിച്ചുകൊന്നു

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (14:40 IST)
കോളിഫ്‌ളവര്‍ മോഷ്ടിച്ചെന്നാരോപിച്ച് ഭിന്നശേഷിക്കാരനെ ജനക്കൂട്ടം അടിച്ചുകൊന്നു. ഞായറാഴ്ച വടക്കന്‍ ബീഹാറിലെ സിതാമറി ജില്ലയിലായിരുന്നു നാട്ടുകാരെ മൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത്. കൃഷിസ്ഥലത്ത് നിന്നും കോളിഫ്‌ളവര്‍ മോഷ്ടിച്ചെന്നാരോപിച്ച് ആളുകള്‍ അന്‍പത്തിയഞ്ചുകാരനായ ദുലര്‍ റായിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
 
ഗുരുതരമായി പരിക്കേറ്റ ഇയാളെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ അദ്ദേഹം മരിച്ചു. ആന്തരാവയവങ്ങളിലെ മുറിവാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ തന്റെ പിതാവിന് നേരെയുണ്ടായ ആരോപണം ദുലറിന്റെ മകന്‍ സമീന്ദ കുമാര്‍ നിഷേധിച്ചു. പിതാവ് ഞങ്ങളുടെ കുടുംബത്തിന് സ്വന്തമായിരുന്ന സ്ഥലത്ത് പോയതായിരുന്നു. 
 
മഹുവാവ മോട്‌ജേ ഗ്രാമത്തില്‍ നിന്നുള്ള ചില ഗ്രാമീണരാണ് അദ്ദേഹത്തെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെതെന്നും സമീന്ദ വ്യക്തമാക്കി. രണ്ട് ഗ്രാമങ്ങളുടെ അതിര്‍ത്തിയിലാണ് ഈ സ്ഥലമെന്നും സമീന്ദ കുമാര്‍ പറഞ്ഞു. കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബത്‌നാഹ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments