Webdunia - Bharat's app for daily news and videos

Install App

പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് ഭീകരതയാണോ ?; ക​മ​ൽ​ഹാ​സ​നെതിരെ കേസെടുത്തതിന് പിന്നാലെ ചോദ്യങ്ങളുയര്‍ത്തി പ്ര​കാ​ശ് രാ​ജ് രംഗത്ത്

ക​മ​ൽ​ഹാ​സ​നെതിരെ കേസെടുത്തതിന് പിന്നാലെ ചോദ്യങ്ങളുയര്‍ത്തി പ്ര​കാ​ശ് രാ​ജ് രംഗത്ത്

Webdunia
വെള്ളി, 3 നവം‌ബര്‍ 2017 (20:09 IST)
രാ​ജ്യ​ത്തു ഹി​ന്ദു ഭീ​ക​ര​ത​യു​ണ്ടെ​ന്നു പറഞ്ഞതിന്റെ പേരില്‍ ബിജെപിയുടെ ആക്ഷേപം നേരിടുന്ന
ന​ട​ൻ ക​മ​ൽ​ഹാ​സ​ന് പി​ന്തു​ണ​യു​മാ​യി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യി പ്ര​കാ​ശ് രാ​ജ് രംഗത്ത്. രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടി ട്വി​റ്റ​റിലൂടെയാണ് അദ്ദേഹം തന്റെ നിലപാടറിയിച്ചത്.

“പശുക്കളെ കൊല്ലുന്നുവെന്ന് പറഞ്ഞ് മ​നു​ഷ്യ​രെ ത​ല്ലി​ക്കൊ​ല്ലു​ന്ന​തും നി​യ​മം കൈ​യി​ലെ​ടു​ക്കു​ന്ന​തും ഭീ​ക​ര​വാ​ദ​മ​ല്ല. രാജ്യത്ത് സ​ദാ​ചാ​ര​ത്തി​ന്‍റെ ചെറുപ്പക്കാരായ ദമ്പതികളെ ആക്രമിക്കുന്നത് ഭീ​ക​ര​വാ​ദ​മ​ല്ല. ചെറിയ കാര്യങ്ങള്‍ക്കു പോലും നിയമം കൈയിലെടുക്കുന്നത് ഭീ​ക​ര​വാ​ദ​മ​ല്ല. നിസാരമായ എതിര്‍ അഭിപ്രായങ്ങളെപ്പോലും നിശാബ്ദമാക്കാന്‍ ശ്രമിക്കുന്നത് ഭീ​ക​ര​വാ​ദ​മ​ല്ല. എ​ങ്കി​ൽ എ​ന്താ​ണ് ഭീ​ക​ര​വാ​ദം ” - എന്നും ട്വി​റ്റ​റിലൂടെ പ്ര​കാ​ശ് രാ​ജ് ചോദിക്കുന്നു.

രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കമല്‍ഹാസനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മതവികാരം വൃണപ്പെടുത്തിയതിനാണ് കേസ്. ഇതിനു പിന്നാലെയാണ് കമലിന് പിന്തുണയുമായി  പ്ര​കാ​ശ് രാ​ജ് രംഗത്തുവന്നത്.

അപകീര്‍ത്തികരവും മതവികാരം വ്രണപ്പെടുത്തുന്നതുമായ പ്രസ്താവന നട്ടതുന്നതിന് എതിരെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കമലിനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments