Webdunia - Bharat's app for daily news and videos

Install App

'ഞാന്‍ പരാജയപ്പെട്ടവളാണ്, എന്നെയാര്‍ക്കും ഇഷ്ടമല്ല’ - മരിക്കും മുമ്പ് അവള്‍ എഴുതിയത് ഇങ്ങനെയായിരുന്നു

‘എന്നോട് ക്ഷമിക്കണം, ഒന്നും നേടാന്‍ എനിക്കായില്ല’ - ആത്മഹത്യ ചെയ്യും മുമ്പ് അവള്‍ എഴുതിയത് ഇങ്ങനെ

Webdunia
ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (10:42 IST)
ജീവിതത്തില്‍ ഒന്നും നേടാന്‍ കഴിഞ്ഞില്ലെന്ന് ആത്മഹത്യാക്കുറിപ്പെഴുതി വെച്ച് 23കാരി ഷീല്‍ മഹാവര്‍ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. അജ്മീറിലെ ശാസ്ത്രി നഗര്‍ സ്വദേശിയായ ഷീല്‍ സഹോദരിക്കൊപ്പമാണ് ജയ്പൂരില്‍ താമസിച്ചിരുന്നത്.
 
ജീവിതത്തില്‍ ഇതുവരെ ഒന്നും നേടാന്‍ കഴിഞ്ഞിട്ടില്ലെന്നും ജീവിതത്തില്‍ താന്‍ പരാജയപ്പെട്ടവളാണെന്നും ആര്‍ക്കും തന്നെ ഇഷ്ടമല്ലെന്നും പരാമര്‍ശിക്കുന്ന ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മാതാപിതാക്കളോടും സഹോദരിയോടും ക്ഷമ ചോദിക്കുന്നുവെന്നും യുവതി കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. 
 
അമ്മയെയും അച്ഛനെയും നന്നായി പരിപാലിക്കാന്‍ സഹോദരിയോട് അഭ്യര്‍ത്ഥിക്കുന്നുമുണ്ട്. മൂത്ത സഹോദരിയോടൊപ്പം പഠിക്കുകയായിരുന്നു ഷീല്‍. സഹോദരി പായല്‍ സൈക്കോളജി അദ്ധ്യാപികയായി സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്ത് വരികയാണ്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് ഷീല്‍ ആത്മഹത്യ ചെയ്തത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഷീല്‍ മഹാവറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

അടുത്ത ലേഖനം
Show comments