Webdunia - Bharat's app for daily news and videos

Install App

ടീം ഇന്ത്യയ്ക്ക് ഇനി കുംബ്ലെ യുഗം: പരിശീലകനായി അനില്‍ കുംബ്ലെയെ ബി സി സി ഐ നിയമിച്ചു

മുന്‍ ക്യാപ്റ്റനും സ്പിന്‍ ഇതിഹാസവുമായ അനില്‍ കുംബ്ലെയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി ബിസിസിഐ നിയമിച്ചു

Webdunia
വ്യാഴം, 23 ജൂണ്‍ 2016 (19:30 IST)
ടീം ഇന്ത്യയുടെ കോച്ച് ആരാകുമെന്ന കാത്തിരിപ്പിന് വിരാമമായി. മുന്‍ ക്യാപ്റ്റനും സ്പിന്‍ ഇതിഹാസവുമായ അനില്‍ കുംബ്ലെയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി ബിസിസിഐ നിയമിച്ചു. ബാറ്റിംഗ്, ബൗളിംഗ് കോച്ചുകള്‍ പിന്നീട്‌ തീരുമാനിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറാണ് വ്യക്തമാക്കി.
 
സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് അഭിമുഖത്തിന് ശേഷം കുംബ്ലയെ പരിശീലക സ്ഥാനത്തേക്ക് നിര്‍ദ്ദേശം ചെയ്തത്. ഈ നിര്‍ദ്ദേശം ബിസിസിഐ അംഗീകരിച്ചതിനെ തുടര്‍ന്നാണ് കുംബ്ലയെ കോച്ചായി നിയമിച്ചത്. ഒരു വര്‍ഷമാണ് കുംബ്ലെയുടെ കാലവധി.
 
മുന്‍ ടീം ഡറക്ടര്‍ രവി ശാസ്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരെ പിന്തള്ളിയാണ് കുംബ്ലെ ടീം ഇന്ത്യയുടെ പരിശീലക സ്ഥനത്തേക്ക് എത്തിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ താരമാണ് കുംബ്ലെ. കൂടാതെ ജിം ലേക്കറിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഒരിന്നിംഗ്‌സില്‍ പത്ത് വിക്കറ്റും കരസ്ഥമാക്കുന്ന ചരിത്ര നേട്ടത്തിനും ഉടമയാണ് കര്‍ണാടകക്കാരന്‍ കൂടിയായ അനില്‍ കുംബ്ലെ.
 
ചരിത്രത്തിലാദ്യമായാണു പരസ്യം നല്‍കി പരിശീലക ജോലിക്ക് ആളെ നിയമിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) തീരുമാനിച്ചത്. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് 57 പേരാണ് അപേക്ഷിച്ചിരുന്നത്. ഇതില്‍ നിന്ന് രണ്ട് ദിവസം നീണ്ട അഭിമുഖത്തിനൊടുവിലാണ് അനുയോജ്യനായ പരിശീലകനെ കണ്ടെത്തിയിരിക്കുന്നത്.
 

വായിക്കുക

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് ഛര്‍ദിച്ചു കുഴഞ്ഞുവീണ സ്ത്രീ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, കഴിച്ചത് ചൂരമീന്‍

അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നര വയസുകാരി ലൈംഗിക പീഡനത്തിനു ഇരയായി; പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയില്‍

അമേരിക്കയിലെ 15 സംസ്ഥാനങ്ങളില്‍ സാല്‍മൊണെല്ല പൊട്ടിപ്പുറപ്പെട്ടു; കാരണം വെള്ളരിക്ക

റെയില്‍വേ ട്രാക്കിന് സമീപം സ്യൂട്ട്‌കേസിനുള്ളില്‍ 18കാരിയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

Kerala PSC Secretariat Assistant Exam 2025: സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷ, ആദ്യഘട്ടം 24ന്

അടുത്ത ലേഖനം
Show comments