Webdunia - Bharat's app for daily news and videos

Install App

ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത പോലീസുകാരന് സ്റ്റേഷനിൽ വി ഐ പി പരിഗണന

മുസ്ലിം യുവതിയെ പീഡിപ്പിച്ച പോലീസുകാരന് വി ഐ പി പരിഗണന; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Webdunia
വ്യാഴം, 1 ജൂണ്‍ 2017 (15:07 IST)
ട്രെയിനിൽ വെച്ച് മുസ്ലിം യുവതിയെ പീഡിപ്പിച്ച പോലീസുകാരനെ പോലീസ് സ്റ്റേഷനിൽ ലഭിക്കുന്നത് വി ഐ പി ട്രീറ്റ്മെന്റ് ആണെന്ന് റിപ്പോർട്ടുകൾ. യുവതിയെ ബലാത്സംഗം ചെയ്ത ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് കോണ്‍സ്റ്റബിളായ കമാല്‍ ശുക്ല (24)യ്ക്ക് സ്‌റ്റേഷനില്‍ വിഐപി പരിഗണന നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ജനതാ കാ റിപ്പോര്‍ട്ടറാണ് പുറത്തുവിട്ടത്.
 
ലക്‌നൗയില്‍ നിന്നും തിങ്കളാഴ്ച രാത്രി ട്രെയിന്‍ മാറി കയറിപ്പോയ യുവതിയെ കമ്പാർട്ട്മെന്റിൽ വെച്ചാണ് ഇയാൾ പീഡിപ്പിച്ചത്. മൊറാദാബാദില്‍ നിന്നും എസ്‌കോര്‍ട്ട് ഡ്യൂട്ടിയ്ക്ക് കയറിയ കമാല്‍ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തതെന്നാണ് മൊറാദാബാദ് ജി.ആര്‍.പി പൊലീസ് സൂപ്രണ്ട് കേശവ് കുമാര്‍ ചൗധരി അറിയിച്ചത്.  
 
പുറത്ത് വിട്ട വീഡിയോയിൽ കാണിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം വൈറലായിരിക്കുകയാണ്. പീഡന സംഭവം വാർത്തയായതോടെ ഇയാളെ സസ്‌പെൻഡ് ചെയ്‌തെങ്കിലും ഇപ്പോഴും പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്നത് വി ഐ പി ട്രീറ്റ്മെന്റ് ആണെന്നാണ് പറയുന്നത്. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വയോധികൻ കുളത്തിൽ വീണു മരിച്ചു എന്ന സംഭവത്തിൽ ട്വിസ്റ്റ്: കുളം ഉടമ അറസ്റ്റിൽ

ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാവില്ല, ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മുരളീധരൻ

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

വില 400 രൂപ, ഒന്നാം സമ്മാനം 20 കോടി: ക്രിസ്മസ് - പുതുവത്സര ബമ്പർ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റഴിയുന്നു

യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പിൽ അദ്ധ്യാപികയായ ഭാര്യക്കെതിരെ പരാതി

അടുത്ത ലേഖനം
Show comments