Webdunia - Bharat's app for daily news and videos

Install App

തമിഴ്നാട് പ്രാര്‍ത്ഥനാഭരിതം, അടിയന്തിര സാഹചര്യമുണ്ടായാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും

ജയലളിതയുടെ നില അതീവഗുരുതരം, അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം

Webdunia
തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (11:52 IST)
തമിഴ്നാട്ടില്‍ അതീവ ജാഗ്രത. മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അടിയന്തിര ഹൃദയശസ്ത്രക്രിയ നടത്തിയെങ്കിലും ഇനിയുള്ള 24 മണിക്കൂറുകള്‍ നിര്‍ണായകമാണ്. സംസ്ഥാനത്ത് കേന്ദ്രസേനയുടെ സാന്നിധ്യം തമിഴ്നാട് സര്‍ക്കാര്‍ ഉറപ്പാക്കി. അടിയന്തിര സാഹചര്യം ഉണ്ടായാല്‍ 144 പ്രഖ്യാപിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
 
തിങ്കളാഴ്ച രാവിലെ ഏഴുമണിക്കുതന്നെ തമിഴ്നാട് സര്‍വീസിലുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിക്ക് ഹാജരായി. റോഡുകളില്‍ വലിയ പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയും ആശുപത്രി പ്രവര്‍ത്തിക്കുന്ന ഗ്രീംസ് റോഡും സുരക്ഷാവലയത്തിലാണ്.
 
മന്ത്രിമാരും ഗവര്‍ണറുമായി പലതവണ കൂടിക്കാഴ്ച നടത്തി. മന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയും നടന്നുവരുന്നു. ഒ പനീര്‍ സെല്‍‌വം, ശശികല എന്നിവര്‍ എ ഐ എ ഡി എം കെ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചുവരികയാണ്. 
 
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും തമിഴ്നാട്ടിലെ സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആശങ്ക പരത്തുന്ന നീക്കം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. കേന്ദ്രസേനാവിന്യാസം ഉടന്‍ തന്നെ പൂര്‍ത്തിയാകുമെന്നാണ് വിവരം.
 
അതേസമയം കര്‍ണാടകയില്‍ നിന്നുള്ള ബസുകള്‍ക്ക് നേരേ കല്ലേറുണ്ടായത് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തമി‍ഴ്നാട്ടിലേക്കുള്ള ബസ് സര്‍വ്വീസ് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ നിര്‍ത്തിവച്ചുകഴിഞ്ഞു.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്‍പതു ദിവസത്തെ ജയില്‍വാസത്തിനുശേഷം കന്യാസ്ത്രീകള്‍ക്ക് മോചനം

ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗം അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

Friendship Day Wishes in Malayalam: ഓഗസ്റ്റ് 3, ലോക സൗഹൃദ ദിനം; സുഹൃത്തുക്കള്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം

രാജ്യസഭയിൽ ബിജെപി അംഗസംഖ്യ നൂറിനുമുകളിലായി

ബൈക്ക് യാത്രികനുമായി തര്‍ക്കം; കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നടുറോഡില്‍ നിര്‍ത്തി ഡ്രൈവറും കണ്ടക്ടറും മുങ്ങി

അടുത്ത ലേഖനം
Show comments