Webdunia - Bharat's app for daily news and videos

Install App

ദിലീപേട്ടാ... നിങ്ങള്‍ക്ക് മാത്രമല്ല ധനുഷിനും ഇപ്പോള്‍ കണ്ടകശനിയാണ് !

ദിലീപിന്റെ കണ്ടകശനി ഇപ്പോല്‍ ധനുഷിനും !

Webdunia
ശനി, 5 ഓഗസ്റ്റ് 2017 (15:28 IST)
തമിഴ്‌ സിനിമയിലെ ചിന്ന സൂപ്പര്‍സ്റ്റാറാണ് ധനുഷ്. ധനുഷിന്റെ സിനിമയെല്ലാം വന്‍ ഹിറ്റകാറുണ്ട്. സിനിമയില്‍ നല്ല നടന്‍ എന്ന് പേര്‍ ധനുഷിനുണ്ട്. പക്ഷേ വ്യക്തി ജീവിതത്തില്‍ അടുത്തകാലത്തായി ധനുഷിന് കഷ്ടകാലമാണ്. മാതാപിതാക്കള്‍ ആരെന്നുള്ള നിയമപോരാട്ടവും സുചി ലീക്ക്‌സുമെല്ലാം നടനെ വേട്ടയാടി. എല്ലാ കഴിഞ്ഞല്ലോ എന്ന് സമാധാനിക്കുമ്പോളിതാ അടുത്ത അടി. മലയാളത്തിൽ ദിലീപിനെ പോലെ തമിഴിൽ ധനുഷിനാണ്  ഇപ്പോള്‍ കണ്ടകശനി. 
 
തമിഴ് യുവതാരം ധനുഷ് ഇപ്പോള്‍ മോഷണകുറ്റത്തില്‍ പെട്ടിരിക്കുകയാണ്. സൂപ്പര്‍താരത്തിന്റെ കാരവനിലേക്ക് വൈദ്യുതി മോഷ്ടിച്ച സംഭവമാണ് വാര്‍ത്ത ആയിരിക്കുന്നത്. ചെന്നൈയില്‍ ധനുഷും കുടുംബവും വിശ്രമത്തിനായി എത്തിയപ്പോഴാണ് തെരുവ് വിളക്കില്‍ നിന്നുള്ള ലൈനില്‍ നിന്നും അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതാണ് വിവാദമായത്. 
 
തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടി മുത്തരംഗാപുരത്താണ് സംഭവം നടന്നത്. ഇവിടത്തെ കുടുംബക്ഷേത്രമായ കസ്തൂരി മങ്കമ്മാള്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥനക്കെത്തിയതായിരുന്നു നടന്‍ ധനുഷും കുടുംബവും. ഒപ്പം രജനികാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ, ധനുഷിന്റെ മാതാപിതാക്കള്‍ എന്നിവരും ഉണ്ടായിരുന്നു. ക്ഷേത്രദര്‍ശനവും ഉച്ചഭക്ഷണത്തിനും ശേഷം ധനുഷും കുടുംബവും കാരവനിലാണ് വിശ്രമിച്ചത്.
 
ശേഷം ധനുഷ് കാറില്‍ ചെന്നൈയിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് വൈദ്യുതി വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ രാജേഷും സംഘവും കാരവന്‍ പിടിച്ചെടുക്കുകയായിരുന്നു. വാനിന് സമീപത്തെ വൈദ്യുതി പോസ്റ്റില്‍നിന്ന് വൈദ്യുതി മോഷ്ടിച്ചതിനുള്ള തെളിവുകള്‍ അധികൃതര്‍ കണ്ടെത്തുകയും ശിക്ഷയായി ഡ്രൈവര്‍ വീരപ്പന്റെ പക്കല്‍നിന്ന് 15,731 രൂപ അധികൃതര്‍ പിഴയായി ഈടാക്കുകയും ചെയ്തു

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

62ല്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖ മരവിപ്പിച്ചു; ആശമാരുടെ ആവശ്യങ്ങളില്‍ ഒന്ന് അംഗീകരിച്ച് സര്‍ക്കാര്‍

കര്‍ത്താവ് ചുമന്നതിലും വലിയ കുരിശല്ലെ ചുമക്കുന്നത്, അച്ചിവീട്ടിലെ താമസം മാറ്റു, ശബരീനാഥന്റെ ദുഃഖവെള്ളി പോസ്റ്റില്‍ കോണ്‍ഗ്രസ് പൊങ്കാല

പോലീസാണെന്ന് അറിഞ്ഞില്ല, തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്നാണ് വിചാരിച്ചത്: ഷൈന്‍ ടോം ചാക്കോ

നേത്രരോഗം പാരമ്പര്യമായി മക്കള്‍ക്കും വന്നു; 32കാരി മക്കളെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

കാനഡയിൽ ബസ് കാത്തുനിൽക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു

അടുത്ത ലേഖനം
Show comments