നിയമവിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം; മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് അറസ്റ്റിൽ

എസ് ഹർഷ
വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (11:19 IST)
യുപിയിൽ നിയമവിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മായനന്ദ് അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് ചിന്മായനന്ദിനെ അറസ്റ്റ് ചെയ്തത്. ചിന്മായനന്ദ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി നൽകിയ പെൺകുട്ടി തെളിവായി 43 വിഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. 
 
ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ ചിന്മയാനന്ദിന്റെ കിടപ്പറ പരിശോധിച്ച സംഘം അവിടെ നിന്നു തെളിവുകൾ ശേഖരിച്ചിരുന്നു. പരാതിക്കാരിയായ പെൺകുട്ടിക്കൊപ്പമായിരുന്നു അന്വേസണ സംഘം ഇവിടെ എത്തിയത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 
 
എൽഎൽഎം കോഴ്സിൽ പ്രവേശനം ലഭിച്ചതിനെ തുടർന്നു ചിന്മയാനന്ദിന്റെ ആൾക്കാർ‌ അയാളുടെ വീട്ടിലേക്ക് വിളിപ്പിച്ചെന്നും പിന്നീട് താൻ കുളിക്കുന്ന വീഡിയോ ചിന്മായനന്ദ് ഫോണിൽ പിടിക്കുകയും അതുവെച്ച് ഭീഷണിപ്പെടുത്തി പീഡനം പതിവാക്കുകയുമായിരുന്നു എന്നാണ് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments