Webdunia - Bharat's app for daily news and videos

Install App

പശു മോഷ്ടാക്കള്‍ എന്നാരോപിച്ച് മൂന്നുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു

പശു മോഷ്ടാക്കള്‍ എന്നാരോപിച്ച് ജനക്കൂട്ടം മൂന്നുപേരെ തല്ലിക്കൊന്നു

Webdunia
തിങ്കള്‍, 26 ജൂണ്‍ 2017 (11:06 IST)
പശു മോഷ്ടാക്കള്‍ എന്നാരോപിച്ച് മൂന്നു പേരെ തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ ഉത്തര ദിന്‍ജാപൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. മുഹമ്മദ് നസീറുല്‍ ഹഖ്, മുഹമ്മദ് സമീറുദ്ദീന്‍ നസീര്‍ എന്നിവരെയാണ് മര്‍ദ്ദിച്ച് കൊന്നത്.  അതില്‍ രണ്ടുപേര്‍ സംഭവസ്ഥലത്ത് വച്ചു തന്നെ കൊല്ലപ്പെട്ടു. 
 
ഗുരുതര പരിക്കേറ്റ നസീറുല്‍ ഹഖിനെ ഇസ്ലാംപുര്‍ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പശുക്കളെ മോഷ്ടിക്കാനായി പ്രദേശത്ത് എത്തിയ പത്ത് പേരടങ്ങുന്ന സംഘത്തിലെ മൂന്ന് പേര്‍ ഗ്രാമീണരുടെ പിടിയിലകപ്പെടുകയായിരുന്നുവെന്നും തുടര്‍ന്ന് ജനക്കൂട്ടം ഇവരെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അസിത് ബസു, അസിം ബസു, കൃഷ്ണ പോഡാര്‍ എന്നിവരാണ് അറസ്റ്റിലായത്.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയില്‍; ട്രംപിന് മറുപടി

മാന്യമായി ജീവിക്കുന്നവരും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരും: സി സദാനന്ദന്റെ കാല്‍വെട്ടിയ കേസിലെ പ്രതികളെ ന്യായീകരിച്ച് കെ കെ ശൈലജ

ചൈനയില്‍ ചിക്കന്‍ഗുനിയ വ്യാപിക്കുന്നു; യാത്ര ചെയ്യുന്ന പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്ക

തൃശൂര്‍ ജില്ലയില്‍ നാളെ അവധി

സുരക്ഷയില്ലാത്ത കെട്ടിടങ്ങളും സ്‌കൂളുകളും രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടെത്തണം: ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments