Webdunia - Bharat's app for daily news and videos

Install App

പാപമുക്തി നേടാനായി ഗംഗാസ്നാനമോ കുമ്പസാരമോ ഇനി വേണ്ട; ഇതാ പതിനൊന്നു രൂപയ്ക്ക് പാപമുക്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഒരു ക്ഷേത്രം

പാപ മോചനത്തിനായി മന്ദാകിനി കുണ്ട് എന്ന പേരിലുള്ള ഒരു തീര്‍ത്ഥ കുളമുണ്ട്. ഇതില്‍ മുങ്ങുന്ന ഭക്തര്‍ക്കാണ് ക്ഷേത്രം അധികാരികള്‍ പാപ മുക്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

Webdunia
ബുധന്‍, 25 മെയ് 2016 (15:04 IST)
നമ്മള്‍ ചെയ്ത പാപങ്ങളെല്ലാം കഴുകി കളയുന്നു എന്ന വിശ്വാസത്തിലാണ് ഗംഗയിലും മറ്റ് പുണ്യ നദികളിലും മുങ്ങുന്നതും പള്ളികളില്‍ പോയി കുമ്പസാരം നടത്തുന്നതും. എന്നാല്‍ രാജസ്ഥാനിലെ ഒരു ശിവ ക്ഷേത്രത്തില്‍ വളരെ വ്യത്യസ്തമായ ഒരു രീതി നിലനില്‍ക്കുന്നുണ്ട്. പാപമുക്തിക്കായി ഭക്തര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് അവിടെ  ചെയ്യുന്നത്.
 
അനേകം വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ക്ഷേത്രമാണിത്. പ്രതാപ്ഗണ്ഡ് ജില്ലയിലാണ് ഗൗതമേശ്വര്‍ മഹാദേവ് എന്ന  ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ പാപ മോചനത്തിനായി മന്ദാകിനി കുണ്ട് എന്ന പേരിലുള്ള ഒരു തീര്‍ത്ഥ കുളമുണ്ട്. ഇതില്‍ മുങ്ങുന്ന ഭക്തര്‍ക്കാണ് ക്ഷേത്രം അധികാരികള്‍ പാപ മുക്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. പതിനൊന്നു രൂപയാണ് ഇതിനായി ക്ഷേത്രം അധികാരികള്‍ ഈടാക്കുന്നത്.
 
ദിവസവും നൂറ്കണക്കിന് ഭക്തരാണ് മന്ദാകിനി കുണ്ടില്‍ മുങ്ങാനായി എത്തുന്നത്. രാജസ്ഥാനിലെ പേരുകേട്ട ഒരു ക്ഷേത്രമാണ് ഗൗതമേശ്വര്‍ ക്ഷേത്രം. ആദ്യ കാലങ്ങളില്‍ ആദിവാസി സമുദായമായിരുന്നു ഇവിടെ ആരാധനയ്ക്കായി എത്തിയിരുന്നത്. എന്നാല്‍ ഇന്ന് എല്ലാ സമുദായങ്ങളില്‍ നിന്നും ഭക്തര്‍ എത്താറുണ്ടെന്ന് അധികാരികള്‍ വ്യക്തമാക്കി. ദോഷ നിവാരണത്തിനായും ഈ ക്ഷേത്രത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാറുണ്ട്.
 
വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

'പൂമാല ഞാൻ വാങ്ങി തരാം'; സവാദിന്റെ അറസ്റ്റ് പടക്കം പൊട്ടിച്ച് ആഘോഷിച്ച് മസ്താനി

ഇസ്രയേല്‍ സൈന്യത്തിന്റെ ഇഷ്ട ഭക്ഷണം എന്താണ്; മദ്യം കുടിക്കുമോ

വയറുവേദനയുടെ കാരണം സമ്മര്‍ദ്ദമാണെന്ന് ഡോക്ടര്‍; എട്ടുമാസത്തിന് ശേഷം കാന്‍സര്‍ ബാധിച്ച് യുവാവ് മരിച്ചു

അലി ഖമൈനിയുടെ കുടുംബവേരുകൾ ഉത്തർപ്രദേശിലെ കിൻ്റൂറിൽ, മുത്തശ്ശൻ അറിയപ്പെട്ടത് ഹിന്ദുസ്ഥാനി മുല്ല എന്ന പേരിൽ

മീന്‍ പഴക്കം പരിശോധിക്കുന്നത് എങ്ങനെ? സംഗതി സിംപിളാണ് !

അടുത്ത ലേഖനം
Show comments