Webdunia - Bharat's app for daily news and videos

Install App

പിണറായിയെ കാണുന്നതിന് മുമ്പ് സച്ചിനും ചിരഞ്ജീവിയും നാഗാര്‍ജ്ജുനയും തിരുപ്പതി സന്ദര്‍ശിച്ചു - വീഡിയോ കാണാം

സച്ചിനും ചിരഞ്ജീവിയും തിരുപ്പതിയില്‍

Webdunia
വ്യാഴം, 2 ജൂണ്‍ 2016 (14:55 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയും നാഗാര്‍ജ്ജുനയും നിര്‍മ്മാതാവ് അല്ലു അരവിന്ദും വ്യവസായി നിമ്മഗദ്ദ പ്രസാദും തിരുപ്പതി സന്ദര്‍ശിച്ചു.
 
ചൊവ്വാഴ്ച വൈകുന്നേരം തിരുപ്പതിയിലെത്തിയ ഇവര്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് ദര്‍ശനം നടത്തിയത്. ക്രിക്കറ്റിലെയും സിനിമയിലെയും വമ്പന്‍ താരങ്ങളെ നേരില്‍ കണ്ടതോടെ തിരുപ്പതി വിമാനത്താവളത്തിലെ ആരാധകര്‍ക്ക് ഉത്സവാവേശമായി.
 
കേരള സ്ട്രൈക്കേഴ്സ് ഫുട്ബോള്‍ ടീമിന്‍റെ കാര്യങ്ങള്‍ക്കായി കേരളത്തിലെത്തുന്നതിന് മുമ്പാണ് സച്ചിനും മറ്റുള്ളവരും തിരുപ്പതിയിലെത്തിയത്.
 
ചിരഞ്ജീവി ഇപ്പോള്‍ തന്‍റെ നൂറ്റമ്പതാം സിനിമയുടെ ചിത്രീകരണത്തിരക്കിലാണ്. നാഗാര്‍ജ്ജുനയാകട്ടെ തിരുപ്പതി ഭഗവാനേക്കുറിച്ചുള്ള ഓം നമോ വെങ്കിടേശാ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു.
 
പിന്നീട് കേരളത്തിലെത്തിയ ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. കേരളത്തിന്‍റെ ലഹരിവിരുദ്ധ പ്രചരണങ്ങള്‍ക്ക് സച്ചിന്‍ ടെണ്ടുല്‍ക്കറാണ് അംബാസിഡര്‍.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന് വില കൂടിക്കൂടിവരുന്നു, കാരണം അറിയാമോ

ഹിന്ദി ദേശീയ ഭാഷയല്ലെന്ന ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി നേതാവ് അണ്ണാമലൈ

ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്

പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്

അടുത്ത ലേഖനം
Show comments