Webdunia - Bharat's app for daily news and videos

Install App

ഏതുനിമിഷവും സാഹചര്യം മോശമാകും; ജനങ്ങൾ തടിച്ചു കൂടുന്നു - പൊലീസ് ആശങ്കയിൽ

Webdunia
തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (00:46 IST)
ചികിത്സയില്‍ക്കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്ക് ഹൃദയാഘാതം ഉണ്ടായ വാർത്ത പുറത്തുവന്നതിന് പിന്നാലെ ആയിരക്കണക്കിനാളുകൾ ആശുപത്രിക്ക് മുന്നിൽ. ചെന്നൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേർന്ന പ്രവർത്തകർ പൊലീസ് 
 
ഉദ്യോഗസ്ഥരുമായി വാക്ക് തർക്കത്തിലേർപ്പെടുന്നുണ്ട്. ജയലളിതയുടെ ആരോഗ്യവിവരത്തിൽ ആശങ്ക ശക്തമായ സാഹചര്യത്തിലണ് ജനങ്ങളും പ്രവർത്തകരും ആപ്പോളോ ആശുപത്രിക്ക് മുന്നിലേക്ക് എത്തിച്ചേർന്നത്. എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ഒഴുകുകയാണ്. ജനങ്ങൾക്കൊപ്പം പാർട്ടി പ്രവർത്തകരും രോക്ഷത്തോടെയണ് പുറത്ത് കാത്തിരിക്കുന്നത്. 
 
സാഹചര്യം കൈവിട്ടു പോയേക്കാം എന്നുള്ളതിനാൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ചെന്നൈയിൽ നിയോഗിക്കും. രാവിലെ ഏഴുമണിയോടെ എല്ലാ പൊലീസ് ജീവനക്കാരും ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് ഡി ജി പി നിർദേശം നൽകി. തമിഴ്നാട് അതിർത്തികളിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. അര്‍ധസൈനിക വിഭാഗങ്ങളോടും കര്‍ണാടക പൊലീസിനോടും ഏത് അടിയന്തര 
 
സാഹചര്യത്തേയും നേരിടാന്‍ ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം നല്‍കി. തമിഴ്‌നാട് ആവശ്യപ്പെടുന്ന ഏത് സഹായവും നൽകാൻ തയാറാണെന്ന് കേന്ദ്രവും വ്യക്തമാക്കി കഴിഞ്ഞു.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാലിലെ പോറല്‍ നായ കടിച്ചതാണെന്ന് ഉറപ്പില്ല; ആലപ്പുഴയില്‍ തെരുവ് നായയുടെ ആക്രമണത്തിനിരയായ 11കാരന്‍ പേ വിഷബാധയേറ്റ് മരിച്ചു

ഒറ്റപ്പെടലിന്റെ വേദന തീര്‍ക്കാനായി 4 കല്യാണം, രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്‌സ്ബുക്ക് ഫ്രണ്ടായതോടെ പെട്ടു

ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാല്‍ പാലസ്തീന്‍ ജനതയ്ക്ക് അവിടെ മടങ്ങി വരാന്‍ അവകാശം ഉണ്ടാകില്ലെന്ന് ട്രംപ്

'വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കും, വീണ്ടും നരകം സൃഷ്ടിക്കും'; കൊലവിളിയുമായി ട്രംപ്

നിങ്ങളുടെ ഫോണ്‍ ഈ ആന്‍ഡ്രോയിഡ് വേര്‍ഷനാണോ? സൂക്ഷിക്കണം!

അടുത്ത ലേഖനം
Show comments