Webdunia - Bharat's app for daily news and videos

Install App

പ്രണയത്തിന്റെ ആര്‍ദ്രഭാവങ്ങള്‍ പകര്‍ന്നു നല്‍കുന്നതില്‍ കാശ്മീരിന് ലോകത്ത് രണ്ടാം സ്ഥാനം

കാശ്മീര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ മനസില്‍ തെളിഞ്ഞുവരുന്നത് ചോരയുടെ നിറവും സ്ത്രീകളുടെയും കുട്ടികളുടേയും വിളറിയ മുഖവുമായിരിക്കും. എന്നാല്‍ ഈ പറഞ്ഞത് പത്രമാധ്യമങ്ങളിലൂടെ മാത്രം കാശ്മീരിനെ അറിഞ്ഞവരെക്കുറിച്ചാണ്. കാശ്മീരിനെ അടുത്തറിഞ്ഞവര്‍ ഇത്തരമൊരു

Webdunia
ശനി, 14 മെയ് 2016 (13:33 IST)
കാശ്മീര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ മനസില്‍ തെളിഞ്ഞുവരുന്നത് ചോരയുടെ നിറവും  സ്ത്രീകളുടെയും കുട്ടികളുടേയും വിളറിയ മുഖവുമായിരിക്കും. എന്നാല്‍ ഈ പറഞ്ഞത് പത്രമാധ്യമങ്ങളിലൂടെ മാത്രം കാശ്മീരിനെ അറിഞ്ഞവരെക്കുറിച്ചാണ്. കാശ്മീരിനെ അടുത്തറിഞ്ഞവര്‍ ഇത്തരമൊരു ചിത്രമായിരിക്കില്ല കാശ്മീരിനെ കുറിച്ച് നല്‍കുക. 
 
പ്രകൃതിയുടെ സൌന്ദര്യം എന്താണെന്ന് അറിയണമെങ്കില്‍ കാശ്മീരിനെ അടുത്തറിയണം. കാശ്മീരിന്റെ ഈ സൌന്ദര്യത്തിന് പുതിയ ഒരു അംഗീകാരം നല്‍കിയിരിക്കുകയാണ് പ്രശസ്ത ട്രാവല്‍ മാഗസിനായ ലോണ്‍ലി പ്ലാനറ്റ്. പ്രണയത്തിന്റെ ആര്‍ദ്രഭാവങ്ങള്‍ പകര്‍ന്നു നല്‍കുന്നതില്‍ ലോകത്ത് രണ്ടാം സ്ഥാനം ലഭിച്ചിരിക്കുകയാണ് കാശ്മീരിന്. ഇന്ത്യയില്‍ ഒന്നാം സ്ഥാനവും.
 
പ്രണയാനുകൂല സ്ഥലങ്ങളുടെ ലിസ്റ്റില്‍ കശ്മീരിന് മുന്നില്‍ സ്വിറ്റ്‌സര്‍ലന്റ് മാത്രമാണ് ഉള്ളത്. താഴ്വരയിലെ യുദ്ധ സമാനമായ അന്തരീക്ഷത്തേക്കാള്‍ വിനോദസഞ്ചാരികള്‍ കാണുന്നത് കാശ്മീരിന്റെ പ്രണയഭാവത്തെ തന്നെയാണെന്ന് ഇവിടുത്തെ സഞ്ചാര തിരക്ക് കണ്ടാല്‍ മനസിലാകും. വര്‍ഷന്തോറും നിരവധി വിനോദ സഞ്ചാരികളാണ് താഴ്വരയിലേക്ക് എത്താറുള്ളത്.
 
നിലവില്‍ ശ്രീനഗറില്‍ ദിവസേന 4,000 വിനോദസഞ്ചാരികളാണ് എത്തുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് സുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരുവിധ ആശങ്കയും ഇല്ല. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

അടുത്ത ലേഖനം
Show comments