Webdunia - Bharat's app for daily news and videos

Install App

പ്രണയ നൈരാശ്യത്തില്‍ മുന്‍ കാമുകന്‍ തൂങ്ങിമരിച്ചു; യുവതിക്കെതിരെ പൊലീസ് കേസെടുത്തത് വിവാഹ ദിവസം

പ്രണയ നൈരാശ്യം കാമുകന്‍ പ്രതികാരം വീട്ടിയത് ഇങ്ങനെയോ?

Webdunia
ബുധന്‍, 21 ജൂണ്‍ 2017 (14:43 IST)
മറ്റൊരാളുമായി വിവാഹത്തിന് സമ്മതിച്ച് കാമുകി തന്നെ വഞ്ചിച്ചു എന്നാരോപിച്ച് യുവാവ് തൂങ്ങിമരിച്ചു. ഉല്‍സാഹനഗറില്‍ നടന്ന സംഭവത്തില്‍ പൊലീസ് യുവതിക്കെതിരെ വിവാഹ ദിവസം തന്നെ കേസെടുത്തു. ഉല്‍സാഹ നഗറില്‍ തന്നെ താമസിക്കുന്ന ഹനി വാസ്വാനിയാണ് മരിച്ചത്. യുവാവിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
 
നാട്ടുകാരിയായ രജനിയുമായി ഇയാള്‍ കടുത്ത പ്രണയത്തിലായിരുന്നെന്നും ഏഴു വര്‍ഷമായി ഇവര്‍ നിരന്തരം കാണാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ഈ വര്‍ഷം ഇരുവരും പിരിഞ്ഞതോടെ രണ്ടു പേരുടെയും വിവാഹം വേറെ രണ്ടു പേരുമായി  ഈ മാസം തന്നെ തീരുമാനിക്കുകയും ചെയ്തു.  വേറെ വിവാഹം തീരുമാനിച്ചിരുന്നെങ്കിലും രജനിയെ വിവാഹം കഴിക്കാന്‍ ഹനി അവസാന നിമിഷം വരെ ആഗ്രഹിച്ചിരുന്നു.
 
തുടര്‍ന്ന് മെയ് 21 ന് കല്യാണിന് സമീപത്തെ ഒരു ഹോട്ടലിലേക്ക് ഇയാള്‍ രജനിയെ വിളിച്ചു വരുത്തിയെങ്കിലും അവിടെ വെച്ച് വീണ്ടും വഴക്കുണ്ടാക്കി. പിന്നീട് രജനിയെ വീഡിയോ കോളിലൂടെ വിളിച്ച ഹനി താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയെങ്കിലും രജനി അത് ഗൗരവമായി എടുത്തില്ല. എന്നാല്‍ ഇതിന് പിന്നാലെ ഹനി സ്വന്തം ഫ്‌ളാറ്റിലെ സീലിംഗ്ഫാനില്‍ തൂങ്ങി മരിക്കുകയും ചെയ്തു. 

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരിമരുന്ന് നൽകി വിദ്യാർത്ഥിയെ നിരന്തരമായി പീഡിപ്പിച്ച 62 കാരന് 37 വർഷം കഠിന തടവ്

മദ്ധ്യവയസ്കയെ പീഡിപ്പിച്ച 38 കാരന് ജീവപര്യന്ത്യം തടവ് ശിക്ഷ

11 വയസ്സായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ വികലാംഗന് 5 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും

ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്ന് ഇറാനികള്‍ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ സന്ദേശം

സദ്ഗുരു സ്വന്തം മകളെ വിവാഹം ചെയ്തയച്ചിട്ട് മറ്റു സ്ത്രീകളെ സന്യാസത്തിന് പ്രോത്സാഹിപ്പിക്കുന്നതെന്തിനെന്ന് കോടതി

അടുത്ത ലേഖനം
Show comments