Webdunia - Bharat's app for daily news and videos

Install App

ബംഗാളില്‍ എംഎല്‍എമാരില്‍ നിന്ന് കോണ്‍ഗ്രസ് സത്യവാങ്മൂലം എഴുതിവാങ്ങി; പുതിയ നീക്കം കൂറുമാറ്റം തടയാന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ ബംഗാളില്‍ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരുങ്ങലിലായി. ഇടതുപക്ഷത്തെ കൂട്ടുപിടിച്ച് ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന് പക്ഷെ ജനവികാരം ഒട്ടും മനസിലാക്കാന്‍ കഴിഞ്ഞില്ല.

Webdunia
ബുധന്‍, 25 മെയ് 2016 (14:40 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ ബംഗാളില്‍ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരുങ്ങലിലായി. ഇടതുപക്ഷത്തെ കൂട്ടുപിടിച്ച് ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന് പക്ഷെ ജനവികാരം ഒട്ടും മനസിലാക്കാന്‍ കഴിഞ്ഞില്ല.  ഇതോടെ തെരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാര്‍ കൂറുമാറുമോ എന്ന സംശയം കോണ്‍ഗ്രസില്‍ ശക്തിപ്പെട്ടു.
 
ഇത്തരത്തില്‍ കൂറുമാറ്റം തടയാന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാരില്‍ നിന്ന് മുദ്രപത്രത്തില്‍ സത്യവാങ്മൂലം എഴുതി വാങ്ങിയിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം. പാര്‍ട്ടി നേതൃത്വത്തോട് വിശ്വസ്തത പുലര്‍ത്തുമെന്നാണ് സത്യവാങ്മൂലത്തില്‍ എംഎല്‍എമാര്‍ എഴുതി നല്‍കിയത്. ഇതിന് പുറമെ പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നടത്തില്ലെന്നും പാര്‍ട്ടി വിടില്ലെന്നും നൂറുരൂപ പത്രത്തില്‍ എഴുതി നല്‍കിയിട്ടുണ്ട്. 
 
പാര്‍ട്ടി നേതൃത്വം എടുക്കുന്ന തീരുമാനങ്ങളെ എതിര്‍ക്കുന്നവര്‍ എം എല്‍ എ സ്ഥാനം രാജിവെക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ തീരുമാനത്തിന് പിന്നില്‍ ഹൈക്കമാന്റിന്റെ യാതൊരുവിധ ഇടപെടലും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ഘടകം വ്യക്തമാക്കി.
 
തീരുമാനത്തെ പരിഹസിച്ച് ബി ജെ പി രംഗത്തെത്തി. നടപടി പരിതാപകരവും ജനാധിപത്യ വിരുദ്ധവുമാണെന്നും തങ്ങളുടെ പാര്‍ട്ടിയില്‍ ഇത്തരമൊരു സംഭവം നടക്കില്ലെന്നും ബി ജെ പി വ്യക്തമാക്കി. പാര്‍ട്ടിയുമായി അഭിപ്രായ ഭിന്നത എം എല്‍ എമാര്‍ക്ക് ഉണ്ടായാല്‍ അത് പ്രകടിപ്പിക്കാനുള്ള അവസരം അവര്‍ക്ക് നല്‍കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.
 
വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി എം എല്‍ എമാര്‍ കൂറുമാറിയ പാശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം എടുക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. ബംഗാളിലെ 294 അംഗ നിയമസഭയില്‍ 44 സീറ്റുകളാണ് കോണ്‍ഗ്രസിന് ഉള്ളത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments