Webdunia - Bharat's app for daily news and videos

Install App

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അയല്‍വാസിയുടെ ജനനേന്ദ്രിയം ഛേദിച്ചു; പെണ്‍കുട്ടിയുടെത് ധീരമായ പ്രവര്‍ത്തിയാണെന്ന് പൊലീസ്

പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയുടെ ജനനേന്ദ്രിയം ഛേദിച്ചു; പെണ്‍കുട്ടിയുടെത് ധീരമായ പ്രവര്‍ത്തിയാണെന്ന് പൊലീസ്

Webdunia
ശനി, 19 ഓഗസ്റ്റ് 2017 (12:57 IST)
ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അയല്‍വാസിയുടെ ലിംഗം 20 കാരിയായ പെണ്‍കുട്ടി ഛേദിച്ചു. നാടിനെ മൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത് മുംബൈയിലാണ്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 24 കാരനായ ഷംസീര്‍ ഷെയ്ഖ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
 
ബലാത്സംഗം ചെയ്യാന്‍ വന്നയാളുടെ ലിംഗം ഛേദിക്കാന്‍ തയ്യാറായ പെണ്‍കുട്ടി ധീരമായ പ്രവര്‍ത്തിയാണ് ചെയ്തതെന്ന് ഡിസിപി ഷഹാജി ഉമപ് അഭിപ്രായപ്പെട്ടു. അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയോട് ഒരു ജോലി ഒഴിവുണ്ടെന്നും അതിനായി വര്‍ക് ഷോപ്പില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ട്
പെണ്‍കുട്ടിയെ വീടിനടുത്തേക്ക് വിളിച്ചുവരുത്തി. 
 
എന്നാല്‍ അവിടെ വെച്ച് പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും ആരും അത് കേട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇതോടെ ബ്ലെയ്ഡ് എടുത്ത് യുവതി യുവാവിന്റെ ലിംഗം ഛേദിക്കുകയായിരുന്നു. പരിക്കേറ്റതോടെ ഇയാള്‍ പെണ്‍കുട്ടിയെ വിട്ടു. ഇതോടെ കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറയുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം