Webdunia - Bharat's app for daily news and videos

Install App

ബിജെപി സര്‍ക്കാരിന്റേത് നിസാം ഭരണത്തേക്കാള്‍ മോശമായ ഭരണം: ശിവസേന

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന വീണ്ടും രംഗത്ത്. ബി ജെ പി നേതൃത്വം കൊടുക്കുന്ന കേന്ദ്രസര്‍ക്കാരും മഹാരാഷ്ട്രയിലെ സംസ്ഥാന സര്‍ക്കാരും നിസാം ഭരണത്തേക്കാള്‍ മോശമാണെന്ന് ശിവസേന എം പി സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി

Webdunia
വ്യാഴം, 9 ജൂണ്‍ 2016 (16:12 IST)
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന വീണ്ടും രംഗത്ത്. ബി ജെ പി നേതൃത്വം കൊടുക്കുന്ന കേന്ദ്രസര്‍ക്കാരും മഹാരാഷ്ട്രയിലെ സംസ്ഥാന സര്‍ക്കാരും നിസാം ഭരണത്തേക്കാള്‍ മോശമാണെന്ന് ശിവസേന എം പി സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി. ബി ജെ പി സര്‍ക്കാരിനെതിരെ ശിവസേന നേതാക്കള്‍ വിമര്‍ശനമുന്നയിക്കുന്നത് ഇത് ആദ്യമായല്ല. എന്നാല്‍ ശിവസേന നേതാക്കളുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ബി ജെ പി നേതാക്കള്‍ തയ്യാറായിട്ടില്ല.
 
ഔറംഗാബാദില്‍ ശിവസേന സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് ബി ജെ പി സര്‍ക്കാരിനെ നിസാം ഭരണവുമായി താരതമ്യം ചെയ്ത് സഞ്ജയ് റാവത്ത് രംഗത്തെത്തിയത്. നരേന്ദ്ര മോഡിയുടെ തുടര്‍ച്ചയായുള്ള വിദേശ യാത്രകളെയും സഞ്ജയ് റാവത്ത് വിമര്‍ശിച്ചു.
 
പ്രധാനമന്ത്രി അന്വേഷിച്ചാല്‍ അദ്ദേഹം സ്വിറ്റ്‌സര്‍ലാന്‍ഡിലാണ്, ലണ്ടനിലാണ്, ഫ്രാന്‍സിലാണ്, ഇറാനിലാണ് എന്നിങ്ങനെയാണ് മറുപടി ലഭിക്കുന്നത്. ബി ജെ പിക്ക് സ്വാധീനമില്ലാത്ത ബംഗാളിലും കേരളത്തിലും മറ്റും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നിരവധി റാലികളില്‍ പ്രധാനമന്ത്രി പങ്കെടുത്തു. എന്നാല്‍ വരള്‍ച്ചമൂലം ദുരിതമനുഭവിക്കുന്ന മറാത്തവാഡ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിക്ക് സമയമയം കിട്ടിയില്ലേ എന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു

Iran- Israel Conflict: പശ്ചിമേഷ്യയിലെ യു എസ് താവളങ്ങൾ ഇറാൻ ലക്ഷ്യം വെയ്ക്കും, ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതോടെ എണ്ണവില ഉയരും, യുദ്ധം എല്ലാവരെയും പൊള്ളിക്കും

B‑2 Stealth Bomber: എന്താണ് ഇറാൻ്റെ ആണവ സൈറ്റുകൾക്ക് മുകളിൽ യു എസ് നടത്തിയ ആക്രമണങ്ങൾക്കായി ഉപയോഗിച്ച B‑2 Stealth Bomber

Kerala Weather: ഇന്നുമുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ; ന്യൂനമര്‍ദ്ദവും ചക്രവാതചുഴിയും

ഇറാനെ ആക്രമിച്ച് അമേരിക്ക; മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടു, യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments