ബീഫ് കയ്യിലുണ്ടെന്ന് ആരോപണം; ട്രെയിന്‍ യാത്രികനെ സഹയാത്രികര്‍ കുത്തിക്കൊലപ്പെടുത്തി

തടയാന്‍ ശ്രമിച്ച ഒപ്പമുള്ള രണ്ട് പേര്‍ക്ക് പരുക്കേറ്റു

Webdunia
ശനി, 24 ജൂണ്‍ 2017 (08:23 IST)
ബീഫ് കൈവശം വച്ചു എന്നാരോപിച്ച് യുവാവിനെ കുത്തിക്കൊന്നു. ഡല്‍ഹിയില്‍ നിന്നും മധുരയിലേക്ക് പോകുന്ന ട്രെയിന്‍ യാത്രക്കാരനെയാണ് സഹയാത്രികര്‍ കുത്തിക്കൊലപ്പെറ്റുത്തിയത്. അക്രമണം തടയാന്‍ ശ്രമിച്ച ഒപ്പമുള്ള രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഹരിയാന സ്വദേശിയായ ജുനൈദാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂടെയുണ്ടായിരുന്ന ഹാഷിം, ഷാക്കിര്‍ എന്നീ യുവാക്കള്‍ക്കാണ് പരിക്കേറ്റത്.
 
ജുനൈദിന്റെ കൈവശം ബീഫ് ഉണ്ടെന്ന കാണിച്ചായിരുന്നു ട്രെയിനിലെ മറ്റു യാത്രക്കാര്‍ വഴക്കുണ്ടാക്കിയത്. വാക്കേറ്റം രൂക്ഷമായതോടെയാണ് യാത്രക്കാര്‍ ചേര്‍ന്ന് ജുനൈദിനെ കുത്തിയത്. എന്നാല്‍ ബീഫിനെ ചൊല്ലിയല്ല സീറ്റിനെ ചൊല്ലിയുള്ള വഴക്കിലാണ് അപകടമുണ്ടായതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. തുഗ്ലക്കാബാദില്‍ നിന്നു നോമ്പു തുറയ്ക്കായുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു മൂവരും.
 
അപകടത്തില്‍ പരിക്കേറ്റ ഷാക്കീര്‍, ട്രെയിനില്‍ കയറിയതു മുതല്‍ ചില യാത്രക്കാര്‍ തങ്ങളെ ഉപദ്രവിച്ചതായും ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചപ്പോളാണ് പ്രശ്‌നം രൂക്ഷമായെന്നും പറഞ്ഞു. യാത്രക്കാരില്‍ രണ്ട് പേര്‍ ചേര്‍ന്നാണ് ജുനൈദിനെ കത്തിയെടുത്ത് കുത്തിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

അടുത്ത ലേഖനം
Show comments