മൂന്നാം കളിയിലും തോൽവി, ഇന്ത്യ ലോകകപ്പിൽ നിന്നും പുറത്തായി

ഇന്ത്യ പുറത്തേക്ക്

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2017 (07:33 IST)
അണ്ടര്‍ 17 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്ത്. ഗ്രൂപ്പ് എയിലെ അവസാന പോരാട്ടത്തിൽ ഇന്ത്യ ഘാനയോട് എതിരില്ലാത്ത നാലു ഗോളുകൾക്കാണ് തോറ്റത്. ഇതോടെ ഗ്രൂപ്പിലെ മൂന്ന് കളികളിൽ മൂന്നിലും തോറ്റ ഇന്ത്യ ഗ്രൂപ്പിൽ ലോകകപ്പില്‍ നിന്നും പുറത്തായി.
 
ഏറെ പ്രതീക്ഷകള്‍ക്കും കാത്തിരിപ്പുകള്‍ക്കും ശേഷം നടന്ന മൂന്ന കളികൾക്കുമൊടുവിൽ ലോകകപ്പില്‍ സ്വന്തം ടീം പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷയിലാണ് ആശ്വാസത്തിലുമാണ്. കായികക്ഷമതയിലും സാങ്കേതിക മികവിലും അനുഭവ സമ്പത്തിലും ഏറെ മുന്നിലുള്ള ടീമുകളോട് ഇന്ത്യന്‍ കുട്ടികളുടെ പ്രകടനം ഭാവിയിലേക്കുള്ള പ്രത്യാശ നല്‍കുന്നുവെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
 
മൂന്നാമത്തെ കളിയിൽ ഇന്ത്യൻ ടീം അക്ഷാരാർത്ഥത്തിൽ വെള്ളം കുടിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ (43) എറിക് അയിയ ഘാനയ്ക്കു വേണ്ടി ആദ്യം ഇന്ത്യന്‍ വല കുലുക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അയിയ ഇന്ത്യയുടെ പോസ്റ്റില്‍ വീണ്ടും പന്തെത്തിച്ചു. റിച്ചാര്‍ഡ് ഡാന്‍സോയും ഇമ്മാനുവല്‍ ടാക്കോയുമാണ് ഘാനയുടെ അവസാന രണ്ടു ഗോളിനുടമകള്‍. ഒരു പോയിന്റ് പോലും നേടാതെയാണ് ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്താകുന്നത്.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments