Webdunia - Bharat's app for daily news and videos

Install App

മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപണം; ജനക്കൂട്ടം മുസ്ലിം ബാലന്റെ വിരലുകള്‍ അറുത്തെടുത്തു

മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് ബംഗാളില്‍ മുസ്ലിം ബാലന്റെ വിരലുകള്‍ അറുത്തു

Webdunia
വ്യാഴം, 8 ജൂണ്‍ 2017 (09:31 IST)
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ജനക്കൂട്ടം മുസ്ലിം ബാലനെ നഗ്നനാക്കിയ ശേഷം ക്രൂരമായി  മര്‍ദ്ദിക്കുകയും നാല് വിരലുകള്‍ അറുത്തെടുക്കുകയും ചെയ്തു. പശ്ചിമ മിഡ്‌നാപ്പൂരിലെ പീപ്പിള്‍ബെറ പഞ്ചായത്തിലെ ഗ്രാമപ്രദേശത്തുള്ള ബാലനെതിരെയാണ് ഈ ക്രൂരത അരങ്ങേറിയത്. പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭര്‍ത്താവായ ജയന്ത മൈതി എന്ന വ്യക്തിയാണ് ആക്രമണത്തിന് മുന്‍കൈ എടുത്തത്. സംഭവത്തിനു ശേഷം ബാലനെ കാണാതായി. 
 
എസ്‌കെ റഫീക് എന്നയാളുടെ പതിനൊന്നു വയസ്സുള്ള മകന്‍ എസ്‌കെ ഇസ്മായിലിനു നേരെയാണ് ക്രൂരമായ ആക്രമണം നടന്നത്. തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ മൂന്ന് മുതലാണ് ബാലനെ കാണാതായത്. കാക്കാജിയ മൈതാന്‍ മൈതി ടൗണില്‍ നിന്നാണ് ഗൗരംഗ്പൂര്‍ സ്‌പോര്‍ട്സ് അതോറിറ്റി ക്ലബ് അംഗങ്ങളായ അവിജിത്, ചിക്കു, സനു എന്നിവരും മറ്റുള്ളവരും ഇസ്മയിലിനെ പിന്തുടര്‍ന്ന് പിടിച്ച് ആക്രമിച്ചത്. 
 
ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു അതിക്രൂരമായ മര്‍ദ്ദനം അരങ്ങേറിയത്. വിരലുകള്‍ അറുത്തു കൊണ്ടിരിക്കേ കുതറി ഓടിയ ബാലനെ പിന്തുടര്‍ന്ന് പിടിക്കുകയും വീണ്ടും ആക്രമണത്തിനിരയാക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്നാണ് ബാലനെ കാണാതായത്. അതേസമയം ആ ബാലന്‍ മൊബൈല്‍ ഫോണ്‍ മോഷിച്ചിട്ടില്ലെന്നും അവിടുത്തുകാര്‍ പറഞ്ഞു. ബാലനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഇത് വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിട്ട് എത്ര കാലമായി, ഇക്കാര്യങ്ങള്‍ അറിയണം

കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടന്ന നൃത്ത പരിപാടിയില്‍ ദിവ്യ ഉണ്ണിക്ക് നല്‍കിയത് 5 ലക്ഷം രൂപ

തമിഴ്‌നാട്ടിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍ സ്‌ഫോടനം: ആറു പേര്‍ മരിച്ചു

തണുപ്പുകാലത്ത് ഉണ്ടാകുന്ന സാധാരണ അണുബാധ; ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് വ്യാപനം ഇല്ലെന്ന് ചൈന

റിജിത്ത് കൊലക്കേസ്: ഒന്‍പത് ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാവിധി ചൊവ്വാഴ്ച

അടുത്ത ലേഖനം
Show comments