Webdunia - Bharat's app for daily news and videos

Install App

യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ആം ആദ്‌മിയില്‍ നിന്ന് പുറത്ത്

Webdunia
ചൊവ്വ, 21 ഏപ്രില്‍ 2015 (08:01 IST)
വിമതനേതാക്കളായ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും ആം ആദ്‌മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ സ്ഥാപകനേതാക്കള്‍ കൂടിയാണ് ഇവര്‍. ഭൂഷണെയും യാദവിനെയും അടക്കം നാലുപേരെയാണ്  പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്.
 
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരിലാണ് ആം ആദ്‌മി പാര്‍ട്ടിയുടെ ദേശീയ അച്ചടക്ക കമ്മിറ്റിയുടെ നടപടി. അനന്ത്കുമാര്‍, അജിത് ഝാ എന്നിവരാണ് പാര്‍ട്ടിയില്‍ പുറത്തായ മറ്റ് നേതാക്കള്‍. എ എ പി വക്താവ് ദീപക് വാജ്‌പേയി ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
 
ആറുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് പുറത്താക്കല്‍ തീരുമാനം പുറത്ത് വന്നത്. ഹരിയാനയില്‍ പാര്‍ട്ടിയിലെ വിമതരുടെ യോഗം വിളിച്ചു ചേര്‍ത്തതിന് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്കിയിരുന്നു. എന്നാല്‍, നോട്ടീസിന് മറുപടി നല്കാതിരുന്ന ഭൂഷണും യാദവും നോട്ടീസിനെ പരിഹസിച്ച് തള്ളുകയും ചെയ്തിരുന്നു.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments