Webdunia - Bharat's app for daily news and videos

Install App

ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ; റിപ്പോര്‍ട്ട് നിയമമന്ത്രാലയത്തിന് കൈമാറി

ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താൻ തയാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമ മന്ത്രാലയത്തെ അറിയിച്ചു.

Webdunia
ബുധന്‍, 8 ജൂണ്‍ 2016 (13:38 IST)
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താൻ തയാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമ മന്ത്രാലയത്തെ അറിയിച്ചു. തെരഞ്ഞെടുപ്പ് ചിലവുകള്‍ കുറയ്ക്കാമെന്ന് പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനുള്ള തീരുമാനത്തില്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുകൂല നിലപാടെടുക്കുന്നത്. 
 
ഇരു തെരഞ്ഞെടുപ്പുളും ഒരുമിച്ച് നടത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ മാർച്ചിൽ നടന്ന ബി ജെ പി യോഗത്തിലാണ് മോദി ഇത്തരമൊരു അഭിപ്രായം മുന്നോട്ടു വച്ചത്. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെയുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
 
തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നതുവഴി സാമ്പത്തിക ചിലവുകള്‍ കുറയ്ക്കുന്നതിന് പുറമെ സമയവും ലാഭിക്കാം. എന്നാൽ പല സംസ്ഥാനങ്ങളിലെയും നിയമസഭ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് വിവിധ സമയങ്ങളിലായതിനാൽ വിഷയത്തില്‍ ഭരണഘടന ഭേദഗതിയടക്കമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടിവരും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Live Train Running Status: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തൃശൂരിൽ മണ്ണിടിച്ചിൽ, ട്രെയിനുകള്‍ വൈകിയോടുന്നു

VS Achuthanandan Health Condition: 'അച്ഛന്‍ തിരിച്ചുവരും, തീര്‍ച്ച'; വി.എസ് ആശുപത്രിയില്‍ തുടരുന്നു

മലപ്പുറത്ത് ഒരു വയസുകാരന്‍ മരിച്ചത് ചികിത്സ കിട്ടാതെ, കുത്തിവയ്പ്പും നൽകിയില്ല; മാതാപിതാക്കള്‍ക്കെതിരെ കേസ്

Mullaperiyar Dam: ജലനിരപ്പ് 136 അടി; മുല്ലപ്പെരിയാര്‍ തുറക്കുന്നു (Live Updates)

Rain Alert: ശക്തമായ മഴ; കേരളത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments