വാഹനം ഓടിക്കുന്നവര്‍ ഒറിജിനല്‍ ലൈസന്‍സ് കൈവശം സൂക്ഷിക്കണം; ഇല്ലെങ്കില്‍ എട്ടിന്റെ പണി ഉറപ്പ് - ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

തമിഴ്‌നാട്ടില്‍ വാഹനം ഓടിക്കുന്നവര്‍ നാളെ മുതല്‍ ഒറിജിനല്‍ ലൈസന്‍സ് കൈവശം കരുതണം

Webdunia
ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (11:18 IST)
വാഹനം ഓടിക്കുന്നവരെല്ലാം ഇനി മുതല്‍ നിര്‍ബന്ധമായും ഒറിജിനല്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈവശം കരുതണം. നിയമം ലംഘിക്കുന്നവര്‍ക്ക് 500 രൂപ പിഴയോ മൂന്ന് മാസം തടവ് ശിക്ഷയോ അതുമല്ലെങ്കില്‍ പിഴയോട് കൂടിയ തടവ് ശിക്ഷയോ അനുഭവിക്കേണ്ടി വരും. ബുധനാഴ്ച മുതല്‍ തമിഴ്‌നാട്ടിലാണ് ഈ നിയമം പ്രബാല്യത്തില്‍ വരുക.    
 
നേരത്തെ ഒറിജിനല്‍ ലൈസന്‍സ് കൈവശം കരുതണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. തമിഴ്‌നാട് ലോറി ഓണേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായ ആര്‍ സുകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നായിരുന്നു സെപ്തംബര്‍ അഞ്ച് വരെ നിയമം നടപ്പാക്കരുതെന്ന് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. 
 
അതേസമയം, ഇടക്കാല ഉത്തരവ് നീട്ടിവെയ്ക്കണമെന്ന തമിഴ്‌നാട് ലോറി ഓണേഴ്‌സ് അസോസിയേഷന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍‍, വാഹനം പരിശോധിക്കുമ്പോള്‍ തന്നെ ഒറിജിനല്‍ ലൈസന്‍സ് കാണിക്കണം. എന്നാല്‍, ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ പുതിയത് ലഭിക്കുന്നത് വരെ എന്തുചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

ബിഎല്‍ഒവിന്റെ ആത്മഹത്യ; ഇന്ന് ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Sabarimala: ഇനി ശരണംവിളിയുടെ പുണ്യനാളുകള്‍; വൃശ്ചിക പുലരിയില്‍ നട തുറന്നു

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

അടുത്ത ലേഖനം
Show comments