‘ശിവസേനയുടെ മുഖ്യശത്രുവാണ് ബിജെപി, സര്‍ക്കാര്‍ നിലനില്‍ക്കാന്‍ മാത്രമാണ് താന്‍ അതിന്റെ ഭാഗമാകുന്നത് ’: വെളിപ്പെടുത്തലുമായി ശിവസേന എംപി

ശിവസേനയുടെ മുഖ്യശത്രുവാണ് ബിജെപി: വെളിപ്പെടുത്തലുമായി ശിവസേന എംപി

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (09:20 IST)
ബിജെപിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ശിവസേന എംപി സഞ്ജയ് റൗട്ട് രംഗത്ത്. ശിവസേനയുടെ മുഖ്യശത്രുവാണ് ബിജെപിയെന്നും സര്‍ക്കാര്‍ നിലനില്‍ക്കാന്‍ മാത്രമാണ് തന്‍ അതിന്റെ ഭാഗമാകുന്നതെന്നും റൗട്ട് പറഞ്ഞു. ജനങ്ങളുടെ അംഗീകാരം കിട്ടുന്നയാളാണ് നേതാവെന്നും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രാഹുല്‍ഗാന്ധിക്ക് കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും സഞ്ജയ് റൗട്ട് പറഞ്ഞു. 
 
ആളുകള്‍ രാഹുലിനെ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടെന്നും റൗട്ട് അഭിപ്രായപ്പെട്ടു. ബിജെപി ആക്രമിക്കുന്നത് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിന് പകരം പകരം ബിജെപി തങ്ങളെയാണ് ആക്രമിക്കുന്നതെന്നും റൗട്ട് പറഞ്ഞു. 
ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ദിനത്തിലാണ് ശിവസേന എംപിയുടെ വിമര്‍ശനം. മോദിയെ തള്ളിപ്പറഞ്ഞും രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയും റൗട്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

അടുത്ത ലേഖനം
Show comments