Webdunia - Bharat's app for daily news and videos

Install App

മകനെ കാണാന്‍ ഓംപുരി കാത്തുനിന്നത് മണിക്കൂറുകളോളം; ആ കൂടിക്കാഴ്ച ഈ കാരണങ്ങളാല്‍ നടന്നില്ല; അന്നുരാത്രി ഓംപുരി മരിച്ചു

മകനെ കാണാന്‍ ഓംപുരി കാത്തുനിന്നത് മണിക്കൂറുകളോളം

Webdunia
തിങ്കള്‍, 9 ജനുവരി 2017 (14:15 IST)
കഴിഞ്ഞയാഴ്ച അന്തരിച്ച വിഖ്യാതാ ബോളിവുഡ് നടന്‍ ഓംപുരിയുടെ മരണത്തിനു മുമ്പ് നടന്ന സംഭവങ്ങള്‍ വിവാദമാകുന്നു. മരണത്തിനു തൊട്ടുമുമ്പ് മകന്‍ ഇഷാനെ കാണാന്‍ ഓംപുരി അതിയായി ആഗ്രഹിച്ചിരുന്നെന്നും അതിനായി മണിക്കൂറുകളോളം കാത്തു നിന്നെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മണിക്കൂറുകളോളം കാത്തു നിന്നെങ്കിലും മകനെ കാണാന്‍ ഓംപുരിക്ക് കഴിഞ്ഞില്ല. അന്നു രാത്രിയില്‍ ആണ് അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
 
ഓംപുരിയുടെ അടുത്ത സുഹൃത്തും നിര്‍മ്മാതാവുമായ ഖാലിദ് കിഡ്‌വായാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. മകനായ ഇഷാന്‍ സ്പെഷ്യല്‍ ചൈല്‍ഡ് ആണ്. പതിനാറു വയസുള്ള ഇഷാനെ കാണാന്‍ ഓംപുരി ആഗ്രഹിച്ചിരുന്നു. ഇതിനായി ഓംപുരിയുടെ മുന്‍ഭാര്യ നന്ദിതയും ഇഷാനും താമസിക്കുന്ന വീട്ടില്‍ അദ്ദേഹം എത്തി. ഈ സമയത്ത് ഖാലിദ് കിഡ്‌വായും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.
 
എന്നാല്‍, ഓംപുരി വീട്ടിലെത്തിയ സമയത്ത് നന്ദിതയും മകന്‍ ഇഷാനും ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു.  നന്ദിതയുമായി ഓംപുരി ഫോണില്‍ സംസാരിച്ചിരുന്നെങ്കിലും ആ ഫോണ്‍സംഭാഷണം തര്‍ക്കത്തിലാണ് അവസാനിച്ചത്. ഏകദേശം മുക്കാല്‍ മണിക്കൂറോളം നേരം നന്ദിതയുടെ ഫ്ലാറ്റിനു സമീപം കാത്തു നിന്നെങ്കിലും കാണാന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്ന് തങ്ങള്‍ നിരാശരായി മടങ്ങുകയായിരുന്നെന്നും ഖാലിദ് വ്യക്തമാക്കി.
 
അന്നുരാത്രി ഒരുപാട് ദു:ഖത്തോടെയാണ് അദ്ദേഹം ഉറങ്ങാന്‍ പോയതെന്നും ഖാലിദ് ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ അസ്വാഭാവികമായി ഒന്നും തോന്നുന്നില്ലെന്നും ഖാലിദ് കിഡ്‌വായ് പറഞ്ഞു. തറയില്‍ കിടക്കുന്ന മൃതദേഹത്തിന്റെ നെറ്റിയില്‍ പരുക്ക് കണ്ടെത്തിയതിനാല്‍ ഹൃദയാഘാതത്തെ തുടര്‍ന്നുണ്ടായ വീഴ്ചയില്‍ പറ്റിയ പരുക്കാണ് ഇതെന്നാണ് പൊലീസ് നിഗമനം.

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്‌സ്ആപ്പിലൂടെ പരിവാഹന്‍ വ്യാജ ലിങ്ക് അയച്ചുള്ള തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

നടപടി ദേശീയ നേതൃത്വം തീരുമാനിക്കട്ടെ, തരൂരിനെ തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ല : കെ മുരളീധരൻ

യോഗത്തിൽ വൈകിയെത്തി: പോലീസ് ഉദ്യോഗസ്ഥർക്ക് 10 കിലോമീറ്റർ ഓട്ടം ശിക്ഷ

അവള്‍ പൊസസീവാണ്, എന്റെ വീട്ടുകാരുമായി ഇപ്പോള്‍ ബന്ധമില്ല,അറിയിക്കാതെ ഗര്‍ഭഛിദ്രം നടത്തി, പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ്

‘അതുല്യ എന്നെ ബെൽറ്റ് വെച്ച് മർദ്ദിക്കാറുണ്ട്, എന്റെ വീട്ടുകാരുമായി ഞാൻ മിണ്ടാൻ പാടില്ല': കൊലക്കുറ്റം ചുമത്തിയതിൽ വിശദീകരണവുമായി ഭർത്താവ് സതീഷ്

അടുത്ത ലേഖനം
Show comments