Webdunia - Bharat's app for daily news and videos

Install App

16കാരിയെ 22കാരൻ ബലാത്സംഗം ചെയ്തു; സഹോദരി ദൃശ്യം ക്യാമറയിൽ പകർത്തി

യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു

Webdunia
ചൊവ്വ, 27 ഫെബ്രുവരി 2018 (11:25 IST)
ബലാത്സംഗത്തെ കുറിച്ച് അനുദിനം ഞെട്ടിക്കുന്ന വാർത്തകളാണ് വരുന്നത്. പതിനാറുകാരിയെ 22 വയസ്സുകാരൻ ബലാത്സംഗം ചെയ്തു. മീററ്റിലെ മുസാഫര്‍ നഗറിൽ ഇന്നലെയായി‌രുന്നു സംഭവം. പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ യുവാവിന്റെ സഹോദരി ക്യാമറയിൽ പകർത്തി. 
 
സംഭവത്തിൽ യുവാവിനും സഹോദരിക്കുമെതിരേ കേസെടുത്തു. അതേസമയം രണ്ടു സ്ത്രീകള്‍ തമ്മിലുള്ള പരസ്പരാരോപണ കേസാണോ ഇതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പെൺകുട്ടികൾ തമ്മിൽ അത്ര സുഖകരമായ ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. പരസ്പര വൈരാഗ്യമാണോ കേസിലേക്ക് നയിച്ചതെന്നും പൊലീസ് സംശയിക്കുന്നു. 
 
കഴിഞ്ഞ വെള്ളിയാഴ്ചയാണ് 28 കാരിയായ സമ്രീനെതിരേ 25 കാരി റുക്‌സാന മോഷണക്കേസുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ റുക്‌സാന തന്റെ 16 വയസ്സുള്ള കസിൻ പെൺകുട്ടിയെ സമ്രീന്റെ സഹോദരന്‍ ബലാത്സംഗം ചെയ്തുവെന്നും സമ്രീന്‍ അത് ക്യാമറയില്‍ പകര്‍ത്തിയെന്നും ആരോപിച്ച് ഇന്നലെയാണ് കേസു നൽകിയത്. 
 
ഇരുവരും അടുത്തസുഹൃത്തുക്കൾ ആയിരുന്നു. ഒരുമിച്ച് താമശിച്ചിരുന്ന ഇവർ കഴിഞ്ഞ മാസമാണ് രണ്ടിടങ്ങളിലായി താമസം മാറിയത്.  ഇതിന് ശേഷം ഇരുവരം തമ്മില്‍ പരസ്പരം കേസില്‍ കുടുക്കുന്ന അനേകം പരാതികളാണ് സമര്‍പ്പിച്ചത്.  
 
അതേസമയം സമ്രീന്റെ സഹോദരന്‍ ബലാത്സംഗം ചെയ്തിരുന്നോ, ഇത് ക്യാമറയില്‍ പകര്‍ത്തപ്പെട്ടോ എന്ന ചോദ്യത്തിന് 16 കാരി നൽകിയ മറുപടി പൊലീസ് പുറത്തുവിട്ടിട്ടില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

അടുത്ത ലേഖനം
Show comments