Webdunia - Bharat's app for daily news and videos

Install App

കാശ് വാങ്ങി സെക്സ് വീഡിയോ കോളുകൾ, നഗ്നരായി കോൾ ചെയ്യാൻ സ്ത്രീകളും: വമ്പൻ റാക്കറ്റ് പിടിയിൽ

Webdunia
ബുധന്‍, 31 ഓഗസ്റ്റ് 2022 (16:24 IST)
ഇൻ്റർനെറ്റിൽ വീഡിയോ കോളുകൾ സാധാരണമാണ്. അപരിചിതരുമായി സംസാരിക്കാനും അടുക്കാനും ഡേറ്റിങ് ആപ്പുകളും സജീവമാണ്. എന്നാൽ സെക്സ് വീഡിയോ കോളുകൾക്ക് മാത്രമായി കോൾ സെൻ്റർ നടത്തി തട്ടിപ്പ് നടത്തിയിരുന്ന വമ്പൻ റാക്കറ്റാണ് ഇപ്പോൾ മുംബൈയിൽ പിടിയിലായിരിക്കുന്നത്.
 
സ്ത്രീകളെ ഉപയോഗിച്ച് സെക്സ് വീഡിയോകൾ നടത്തുകയും ഇടപാടുകാരുടെ വീഡിയോ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് അവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഈ സെൻ്ററുകളുടെ പ്രധാന പരിപാടി. ഡേറ്റിങ് ആപ്പുകൾ വഴിയാണ് ഇവർ ഇടപാടുകാരെ കണ്ടെത്തുന്നത്. അവർക്ക് മുന്നിൽ സ്ത്രീകളെ വെച്ച് സെക്സ് വീഡിയോകോളുകൾ ചെയ്യിക്കുകയും ചെയ്യുന്നു.
 
മുംബൈയിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ ഇത്തരത്തിലുള്ള 2 കോൾ സെൻ്ററുകളാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. 17 സ്ത്രീകളെയും സ്ഥാപനം നടത്തിപ്പുകാരെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംഘത്തിൽ കോളേജ് വിദ്യാർഥിനികൾ അടക്കം അടങ്ങുന്നതായി മുംബൈ പോലീസ് അറിയിച്ചു. കോൾ സെൻ്ററുകൾക്ക് അവരുടേതായ മൊബൈൽ ആപ്പുകളുണ്ട്. ഈ ആപ്പുകളിൽ രജിസ്റ്റർ ചെയ്ത ഇടപാടുകാർക്കാണ് വീഡിയോ കോൾ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കിയിരുന്നത്.
 
അനേകം മുറികളിലായാണ് സ്ത്രീകളെ ഇരുത്തുന്നത്. വിളിക്കുന്നവർക്ക് അവർ നൽകുന്ന തുകയ്ക്ക് അനുസരിച്ചുള്ള സേവനം വീഡിയോ കോളിലൂടെ നൽകും. 270 രൂപ മുതൽ 10,000 രൂപ വരെയാണ് ഇവർ ഇടപാടുകാരിൽ നിന്നും ഈടാക്കിയിരുന്നത്. വിളിക്കുന്ന ഇടപാടുകാരുമായി ഈ സ്ത്രീകൾ ലൈംഗിക കാര്യങ്ങൾ സംസാരിക്കും. കാശ് നൽകുന്നതിനനുസരിച്ച് നഗ്നത പ്രദർശിപ്പിക്കും. ഇങ്ങനെ ഫോൺ ചെയ്യുന്നവരിൽ നിന്ന് മൊബൈൽ ആപ്പ് വഴിയാണ് പണം വാങ്ങുന്നത്. ഇത്തരം വീഡിയോ കോളുകൾ സംഘം റെക്കോർഡ് ചെയ്തുവെയ്ക്കുകയും പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി

Philippines: ഇന്ത്യൻ ടൂറിസ്റ്റുകളെ ഫിലിപ്പീൻസ് വിളിക്കുന്നു, വിസയില്ലാതെ 14 ദിവസം വരെ താമസിക്കാം

കാന്‍സര്‍ ജീനുള്ള ബീജദാതാവിന് 67 കുട്ടികള്‍ ജനിച്ചു, അവരില്‍ 10 പേര്‍ക്ക് ഇപ്പോള്‍ കാന്‍സര്‍

ദേശവിരുദ്ധ പരാമര്‍ശം: അഖില്‍മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

'ഇത്രയും പ്രശ്നം ആകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ആ സിനിമ കാണില്ലായിരുന്നു': എം.എ ബേബി

അടുത്ത ലേഖനം