Webdunia - Bharat's app for daily news and videos

Install App

പിഎസ്‌എല്‍വി സി 34 ന്റെ ചരിത്രയാത്ര; അറിയാം 20 ഉപഗ്രഹങ്ങളുടെ വിശേഷങ്ങള്‍

രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണരംഗത്ത് പുതിയ ചരിത്രം ലക്‌ഷ്യം വെച്ച് പി എസ് എല്‍ വി സി 34 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു.

Webdunia
ബുധന്‍, 22 ജൂണ്‍ 2016 (11:54 IST)
രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണരംഗത്ത് പുതിയ ചരിത്രം ലക്‌ഷ്യം വെച്ച് പി എസ് എല്‍ വി സി 34 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. 20 ഉപഗ്രഹങ്ങളുമായാണ് പി എസ് എല്‍ വി സി-34 വിക്ഷേപിച്ചത്. ഇതില്‍ മൂന്ന് ഉപഗ്രഹങ്ങള്‍ മാത്രമാണ് ഇന്ത്യയുടേത്.
 
ഭൗമനിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ്-2 സി ഉള്‍പ്പെടെയുള്ള ഉപഗ്രഹങ്ങളാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് വിക്ഷേപിച്ചത്. 20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുക എന്ന ലക്‌ഷ്യത്തോടെയാണ് പി എസ് എല്‍ വി സി 34ന്റെ വിക്ഷേപണം.
 
ഇന്ത്യയുടെ കാർട്ടോസാറ്റ് –2സിയെക്കൂടാതെ കാനഡയുടെ M3MSat, GHGsat, ഇന്തൊനീഷ്യയുടെ LAPAN-A3, യുഎസിന്റെ SkySat Gen2-1, 12 ഡോവ് ഉപഗ്രഹങ്ങൾ, ജർമനിയുടെ BIROS, സ്വായം ഉപഗ്രഹങ്ങൾ (കോളജ് ഓഫ് എൻജിനിയറിങ്, പുണെ), സത്യഭാമാസാറ്റ് (ചെന്നൈയിലെ സത്യഭാമ സർവകലാശാല) എന്നിങ്ങനെ 1,288 കിലോഗ്രാം ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്   
 
കാർട്ടോസാറ്റ് – 2സി: ഇന്ത്യയുടെ അയൽരാജ്യങ്ങളിലെ മിസൈൽ വിക്ഷേപണങ്ങളെ നിരീക്ഷിക്കാനുള്ള സംവിധാനമാണ് കാർട്ടോസാറ്റ് 2സി എന്ന ഇപഗ്രഹത്തിലുള്ളത്. ഇതേ ദൗത്യവുമായി 2007ൽ കാർട്ടോസാറ്റ് – 2വും 2010ൽ കാർട്ടോസാറ്റ് – 2ബിയും വിക്ഷേപിച്ചിരുന്നു. 
 
സ്വായം ഉപഗ്രഹം: പുണെയിലെ കോളജ് ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർഥികളാണ് ഇത് നിർമിച്ചത്. ഒരു കിലോ ഭാരമുള്ള ഉപഗ്രഹം ഹാം റേഡിയോ സമൂഹത്തിന് പോയിന്റ് ടു പോയിന്റ് മെസേജിങ് സേവനത്തിന് ഉതകുന്നതാണ്.
 
ലാപാൻ–എ3: പ്രകൃതിവിഭവങ്ങളെയും പരിസ്ഥിതിയെയും നിരീക്ഷിക്കുക എന്നതാണ് ഈ ഇന്തൊനീഷ്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹത്തിന്റെ ദൗത്യം.  
 
സത്യഭാമസാറ്റ്: ചെന്നൈയിലുള്ള സത്യഭാമ സർവകലാശാലയിലെ വിദ്യാർഥികളാണ് ഈ ഉപഗ്രഹം നിർമിച്ചത്. ഹരിതഗൃഹവാതകത്തിന്റെ തോത് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ നിര്‍മിച്ച ഒന്നര കിലോ ഭാരമുള്ള ഈ ഉപഗ്രഹത്തിൽ ഇൻഫ്രാറെഡ് സ്പെട്രോമീറ്റർ ഘടിപ്പിച്ചിട്ടുണ്ട്.
 
സ്കൈസാറ്റ് – സി1: എർത് – ഇമേജിങ് സാങ്കേതികവിദ്യയിൽ സഹായിക്കുന്നതിനായുള്ളതാണ് ഗുഗിളിന്റെ ഉപ കമ്പനിയായ ടെറാ ബെല്ലയുടെ 110 കിലോ ഭാരമുള്ള ഈ ഉപഗ്രഹം. സബ് – മീറ്റർ റെസൊലൂഷൻ പ്രതിബിംബവും എച്ച്ഡി വിഡിയോയും നൽകാനുതകുന്ന സാങ്കേതിക വിദ്യയും ഈ ഉപഗ്രഹത്തിലുണ്ട്. 
 
ഡോവ് ഉപഗ്രഹങ്ങൾ: യുഎസ് നിർമിതമായ ഈ ഉപഗ്രഹം ഭൗമനിരീക്ഷണത്തിനാണ് ഉപയോഗിക്കുന്നത്. 
മൂന്ന് യൂണിറ്റ് ക്യൂബ്സാറ്റുകൾ അടങ്ങുന്ന പന്ത്രണ്ട് ഉപഗ്രഹങ്ങളാണിത്. ഫ്ലോക്ക് –2പി എന്ന പേരിലും ഈ ഉപഗ്രഹങ്ങള്‍ അറിയപ്പെടുന്നു. 
 
എം3എംസാറ്റ്: മാരിടൈം മോണിറ്റോറിങ് ആൻഡ് മെസേജിങ് മൈക്രോ – സാറ്റലൈറ്റ് എന്നാണ് ഈ കനേഡിയൻ നിർമിത ഉപഗ്രഹത്തിന്റെ പേര്. വിവരസാങ്കേതിക രംഗത്തെ മാറ്റങ്ങൾക്കാണ് ഇത് ഉപയോഗിക്കുക. 
 
ജിഎച്ച്ജിസാറ്റ്: കനേഡിയൻ നിർമിതമായ ഈ ഉപഗ്രഹം ഭൗമനിരീക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്. കൂടാതെ ഹരിതഗൃഹവാതകത്തിന്റെ സാന്ദ്രത നിരീക്ഷിക്കാനും ഈ ഉപഗ്രഹത്തിനു സാധിക്കും. 
 
ബിറോസ്: ബർലിൻ ഇൻഫ്രാറെഡ് ഒപ്റ്റിക്കൽ സിസ്റ്റം എന്ന ഭൗമനിരീക്ഷണ ഉപഗ്രഹം കാട്ടുതീ പോലെ ഉയർന്ന താപനിലയിലുള്ളവ പെട്ടെന്നു കണ്ടുപിടിക്കുന്നതിനായി ഉപയോഗിക്കുന്നു. ജർമനിയുടേതാണ് ഈ ഉപഗ്രഹം.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments