Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയിലെ 25 ശതമാനം കൗമാരക്കാർക്കും രണ്ടാം ക്ലാസ് പുസ്തകം പോലും വായിക്കാനറിയില്ലെന്ന് എസർ സർവേ

അഭിറാം മനോഹർ
വ്യാഴം, 18 ജനുവരി 2024 (19:36 IST)
ഇന്ത്യയിലെ 25 ശതമാനം വരുന്ന കൗമാരക്കാര്‍ക്ക് രണ്ടാം ക്ലാസ് പാഠപുസ്തകം പോലും നേരെചൊവ്വെ മാതൃഭാഷയില്‍ വായിക്കാന്‍ അറിയില്ലെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലീഷിന്റെ കാര്യത്തില്‍ 42 ശതമാനം കുട്ടികള്‍ക്കും ചെറിയ വാചകം പോലും കൂട്ടിവായിക്കാന്‍ അറിയില്ലെന്ന് ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ 14 മുതല്‍ 18 വയസ് വരെയുള്ള കുട്ടികളെ അടിസ്ഥാനമാക്കിയാണ് പഠനറിപ്പോര്‍ട്ട്.
 
ഇംഗ്ലീഷ് വായിക്കാന്‍ അറിയുന്നത് 57.3 ശതമാനം പേര്‍ക്ക് മാത്രമാണ്. ഇതില്‍ മൂന്നില്‍ ഒരു കുട്ടിക്ക് മാത്രമാണ് ഇംഗ്ലീഷ് വാചകം വായിച്ച് അര്‍ഥം പറഞ്ഞുതരുവാനുള്ള കഴിവുള്ളു. 43.3 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് കണക്ക് ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകുന്നത്. പകുതിയിലധികം കുട്ടികള്‍ക്കും മൂന്നക്ക സംഖ്യയെ ഒറ്റയക്കം കൊണ്ട് ഹരിക്കാന്‍ അറിയില്ല. പഠനത്തില്‍ സഹകരിച്ച 89 ശതമാനം കുട്ടികളുടെ വീടുകളിലും സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ട്. 94.7% ആണ്‍കുട്ടികള്‍ക്കും 89.8% പെണ്‍കുട്ടികള്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് അറിയാം. 19.8 % പെണ്‍കുട്ടികള്‍ക്കും 43.7 % ആണ്‍കുട്ടികള്‍ക്കും മാത്രമാണ് സ്വന്തമായി സ്മാര്‍ട്ട് ഫോണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹിസ്ബുള്ളയെ വിടാതെ ഇസ്രായേൽ, നസ്റുള്ളയുടെ പിൻഗാമി സഫൈദീനെ ലക്ഷ്യമാക്കി ആക്രമണം

Breaking News: അന്വേഷണ റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍; എഡിജിപി അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതായി റിപ്പോര്‍ട്ട്

സീരിയല്‍ നടി മദ്യലഹരിയില്‍; കാര്‍ മറ്റു രണ്ട് വാഹനങ്ങളെ ഇടിച്ചു, ഗതാഗതക്കുരുക്കും

പി.വി.അന്‍വറിനെതിരെ തൃശൂരില്‍ പരാതി

ഷിരൂര്‍ മണ്ണിടിച്ചില്‍: ലോറി ഉടമ മനാഫിനെതിരെ കേസ്, പരാതി നല്‍കിയത് അര്‍ജുന്റെ സഹോദരി

അടുത്ത ലേഖനം
Show comments