Webdunia - Bharat's app for daily news and videos

Install App

പിതാവിന്റെ കണ്‍‌മുന്നില്‍ വെച്ച് കൗമാരക്കാരികളെ കൂട്ടമാനഭംഗത്തിനിരയാക്കി; പീഡനം നടന്നത് ഓടുന്ന കാറില്‍‌വെച്ച്

പിതാവിന്റെ കണ്‍‌മുന്നില്‍ വെച്ച് കൗമാരക്കാരികളെ കൂട്ടമാനഭംഗത്തിനിരയാക്കി

Webdunia
വെള്ളി, 17 മാര്‍ച്ച് 2017 (10:17 IST)
പിതാവിന്‍റെ കണ്‍മുന്നിൽ കൗമാരക്കാരികളായ രണ്ട് പെണ്‍കുട്ടികളെ കൂട്ടമാനഭംഗത്തിനിരയാക്കി. ഗുജറാത്തിലെ ദഹോദ് ജില്ലയിലെ ദേവ്ഗഡ് ബാരിയ ടെഹ്സിലിലാണ് സംഭവം. കേസില്‍ അഞ്ചു പേര്‍ അറസ്‌റ്റിലായി മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഭൂത്പാഗ്ലയിലെ കടയിൽനിന്നാണ് അക്രമികൾ പിതാവിനെയും പതിമൂന്നും, പതിനഞ്ചും വയസുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയ ശേഷം ഇവരെ മറ്റൊരു കാറിലേക്ക് ഇവരെ മാറ്റുകയും മാറി മാറി പീഡിപ്പിക്കുകയുമായിരുന്നു. ഈ സമയം മറ്റ് പ്രതികള്‍ ബൈക്കുകളിലായി കാറിനെ പിന്തുടർന്നു.

ആറു പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടികളെ ക്രൂരമായ രീതിയില്‍ കൂട്ടമാനഭംഗത്തിനിരയാക്കിയത്. മണിക്കൂറോളം നീണ്ട പീഡനത്തിന് ശേഷം മാധവ് ഗ്രാമത്തിൽ പെണ്‍കുട്ടികളെയും പിതാവിനെയും അക്രമിസംഘം ഇറക്കിവിട്ടു.

പീഡനവിവരം പുറത്തുപറഞ്ഞാല്‍  പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പ്രതികള്‍ പറഞ്ഞെങ്കിലും പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസിൽ 13 പ്രതികള്‍ ഉണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മറ്റു പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നു പൊലീസ് അറിയിച്ചു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

HMPV: ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ഇതുവരെ ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടില്ല; ആശങ്ക വേണ്ട

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് മാത്രം നാല് ലക്ഷം തീര്‍ത്ഥാടകരുടെ വര്‍ധന; വരുമാനം 297 കോടി !

വീട്ടുടമസ്ഥരുടെ ശ്രദ്ധയ്ക്ക്, ഒരു ചെറിയ പിഴവ് നിങ്ങളുടെ വാടകക്കാരനെ വീട്ടുടമയാക്കും! ഈ റെന്റല്‍ പ്രോപ്പര്‍ട്ടി നിയമങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ്

ഭരണം മാറി, രാഷ്ട്രപിതാവിനെ മാറ്റി ബംഗ്ലാദേശ്

അടുത്ത ലേഖനം
Show comments