പരീക്ഷാഫലം പുറത്തുവന്നു; മധ്യപ്രദേശില്‍ ആറ് കുട്ടികൾ ആത്മഹത്യ ചെയ്തു

പരീക്ഷാഫലം പുറത്തുവന്നു; മധ്യപ്രദേശില്‍ ആറ് കുട്ടികൾ ആത്മഹത്യ ചെയ്തു

Webdunia
ചൊവ്വ, 15 മെയ് 2018 (10:14 IST)
മധ്യപ്രദേശ് പൊതു പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ  ആറ് കുട്ടികൾ ആത്മഹത്യ ചെയ്തു. മൂന്നു പേര്‍ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ചികിത്സയിലുമാണ്.

പത്ത്, പ്ലസ് ടു പരീക്ഷാ ഫലം പുറത്ത് വന്നതിനു പിന്നാലെയാണ് സംഭവം.

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. ഭോപ്പാലില്‍ രണ്ട് കുട്ടികളാണ് ജീവനൊടുക്കിയത്. സെഹോര്‍ (2), ഛത്രപുര്‍ (2) എന്നീ ജില്ലകളിലായി നാല് കുട്ടികള്‍ ജീവനൊടുക്കിയപ്പോള്‍ ഗ്വാളിയോര്‍ ദമോഹ് ജില്ലകളില്‍ ആത്മഹത്യാശ്രമം നടന്നു. ഭോപ്പാലില്‍ രണ്ട് കുട്ടികളും ജീവനൊടുക്കി. .

ഭോപ്പാലില്‍ അഞ്ചു നില കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ഒരു പന്ത്രണ്ടാം ക്ലാസുകാരന്‍ മരിച്ചത്. ഈ വിദ്യാര്‍ഥി കഴിഞ്ഞ വര്‍ഷവും പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു.

ഭോപ്പാലിലും സെഹോറിലുമായി രണ്ടു പെണ്‍കുട്ടികള്‍ വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. സെഹോറില്‍ തന്നെയുള്ള പത്താം ക്ലാസുകാരന്‍ വിഷം കഴിച്ചാണ് ജീവനൊടുക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ദലിതരെ തൊട്ടുകൂടാത്തവരാക്കിയത് ആര്?': മീനാക്ഷി

എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയില്‍

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അടുത്ത ലേഖനം
Show comments