ഉംപുൺ ചുഴലിക്കാറ്റിൽ പശ്ചിമബംഗാളിൽ 72 മരണം, സഹായം അഭ്യർത്ഥിച്ച് മമത, ദുരന്തബാധിതർക്കൊപ്പമെന്ന് മോദി

Webdunia
വ്യാഴം, 21 മെയ് 2020 (17:46 IST)
പശ്ചിമബംഗാളിലും ഒഡിഷ തീരത്തുമായി ആഞ്ഞടിച്ച ഉംപുൺ ചുഴലിക്കാറ്റിൽ പശ്ചിമബംഗാളിൽ മാത്രം 72 പേർ മരിച്ചതായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.കൊൽക്കത്തയിൽ മാത്രം 15 മരണങ്ങൾ ഉണ്ടായിട്ടുണ്ട്.വീടിന് മുകളിൽ മരങ്ങൾ വീണും, തകർന്നുവീണ വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റുമാണ് മരണങ്ങളെന്ന് മമത ബാനർജി വ്യക്തമാക്കി.
 
ഇത്തരത്തിലൊരു സർവനാശം മുൻപ് കണ്ടിട്ടില്ലെന്നും സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി എത്രയും വേഗം സഹായം നൽകണമെന്നും മമത ബാനർജി കേന്ദ്രത്തിനോട് അഭ്യർത്ഥിച്ചു.ഒരു ലക്ഷം കോടിയുടെ നഷ്ടമെങ്കിലും ഉംപുൺ വീശിയടിച്ചതിലൂടെ സംസ്ഥാനത്തിന് ഉണ്ടായെന്നാണ് കണക്കുകൂട്ടൽ.കൊവിഡിനേക്കാൾ ഭയാനകമായ സാഹചര്യമാണ് സംസ്ഥാനം നേരിടുന്നതെന്നും മമതാ ബാനർജി പറഞ്ഞു.മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടര ലക്ഷം രൂപയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.നിലവിലെ സ്ഥിതിഗതികൾ പരിസോധിക്കാനായി പ്രധാനമന്ത്രിയോട് സംസ്ഥാനം സന്ദർശിക്കാനും മമത ആവശ്യപ്പെട്ടു.
 
അതേസമയം പശ്ചിമബംഗാളിലെ ദൃശ്യങ്ങൾ കണ്ടെന്നും ഈ വെല്ലുവിളി നിറഞ്ഞ അവസരത്തിൽ രാജ്യം മുഴുവനും പശ്ചിമബംഗാളിന് ഒപ്പമുണ്ടെന്നും അവിടത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ദിലീപിനെതിരെ നടന്നത് കള്ളക്കേസ്, സീനിയർ ഉദ്യോഗസ്ഥയ്ക്കും പങ്കെന്ന് ബി രാമൻ പിള്ള

ശരീരമാസകലം മുറിപ്പെടുത്തി പീഡിപ്പിച്ചു; രാഹുലിനെതിരെ അതിജീവിത മൊഴി നല്‍കി

അഫ്ഗാനിസ്ഥാനില്‍ വീണ്ടും പരസ്യവധ ശിക്ഷ: ശിക്ഷ നടപ്പാക്കിയത് 13കാരന്‍

Actress Assault Case: കത്തിച്ചുകളയുമെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയെന്ന് ആദ്യ മൊഴി, പിന്നീട് മാറ്റി പറഞ്ഞു, വിചാരണയ്ക്കിടെ മൊഴി മാറ്റിയത് 28 പേർ

Dileep: 'മഞ്ജു പറഞ്ഞിടത്തു നിന്നാണ് ഇതിന്റെ തുടക്കം'; മുന്‍ ഭാര്യക്കെതിരെ ദിലീപ്

അടുത്ത ലേഖനം
Show comments