Webdunia - Bharat's app for daily news and videos

Install App

ബാങ്ക് അക്കൌണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി, ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൌണ്ട് അസാധുവാകും

Webdunia
വെള്ളി, 16 ജൂണ്‍ 2017 (16:42 IST)
എല്ലാ ബാങ്ക് അക്കൌണ്ടുകള്‍ക്കും ഇനി മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ബാങ്ക് അക്കൌണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൌണ്ട് അസാധുവാകും. ഡിസംബര്‍ 31നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നിലവിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ അസാധുവാകുമെന്ന് മുന്നറിയിപ്പുനല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.
 
50000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാത്രമല്ല, പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും ആധാര്‍ നിര്‍ബന്ധമാക്കി. 
 
ആധാര്‍ ഉള്ളവര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് നിര്‍ബന്ധമായും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ജൂലൈ ഒന്നിനകം ഇത് നടപ്പാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു.
 
ആധാര്‍ കാര്‍ഡുള്ളവര്‍ ജൂലൈ ഒന്നിനുമുമ്പ് അത് പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ട് ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് കനത്ത പിഴ ചുമത്തിയേക്കാം! ആര്‍ബിഐയുടെ പ്രഖ്യാപനത്തിലെ സത്യാവസ്ഥ എന്ത്?

ബോബി ചെമ്മണ്ണൂർ അഴിക്കുള്ളിൽ തന്നെ, ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

പിവി അന്‍വറിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്ന് കെ മുരളീധരന്‍

മദ്യനിരോധനം അല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടി നയം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ലോസ് ആഞ്ചലസിലെ കാട്ടുതീ; അമേരിക്കയില്‍ അണുബോംബ് ഇട്ടതിന് സമാനമെന്ന് എമര്‍ജന്‍സി മേധാവി

അടുത്ത ലേഖനം
Show comments