ആധാർ സുരക്ഷിതമാണോ ?, തിരിച്ചറിയലിന് മാത്രമാണോ ഉപയോഗിക്കുന്നത് ?; സംശയങ്ങള്‍ ഉന്നയിച്ച് സുപ്രീംകോടതി

ആധാർ സുരക്ഷിതമാണോ ?, തിരിച്ചറിയലിന് മാത്രമാണോ ഉപയോഗിക്കുന്നത് ?; സംശയങ്ങള്‍ ഉന്നയിച്ച് സുപ്രീംകോടതി

Webdunia
ബുധന്‍, 17 ജനുവരി 2018 (20:29 IST)
ആധാര്‍ വെരിഫിക്കേഷന് വേണ്ടി മാത്രമായാണോ ഉപയോഗിക്കുന്നതെന്ന് സുപ്രീംകോടതി. ആധാർ കേസിൽ  വാദം കേള്‍ക്കുന്നതിനിടെയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്.

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ പ്രാഥമിക വാദമാണ് ഇന്ന് നടന്നത്. ഹര്‍ജിക്കാരുടെ വാദമാണ് ഭരണഘടനാ ബെഞ്ച് കേട്ടത്. ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് ഹർജികൾ പരിഗണിക്കുന്നത്. കേസില്‍ വ്യാഴാഴ്ചയും വാദം തുടരും.

തിരിച്ചറിയലിനു വേണ്ടി മാത്രമാണോ ആധാർ ഉപയോഗപ്പെടുത്തുകയെന്ന് ചോദിച്ച കോടതി ആധാർ സുരക്ഷിതമാണോ എന്നും ചോദിച്ചു. ആധാർ ബിൽ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിട്ടിരുന്നോ എന്നും മറ്റെന്തെങ്കിലും ആവശ്യത്തിന് ആധാർ വിവരങ്ങൾ ഉപയോഗിക്കുമോ എന്നും അഞ്ചംഗ ബെഞ്ച് ചോദിച്ചു.

രാജ്യത്തെ പൂർണമായും നിരീക്ഷണവലയത്തിലാക്കുന്ന വമ്പൻ ഇലക്ട്രോണിക് വലയാണ് ആധാറെന്ന് ഹർജിക്കാർ വാദിച്ചു. ഓരോ പൗരന്മാരന്റെയും സ്വകാര്യതയെ ലംഘിക്കുന്നതാണിതെന്നും ജനങ്ങളുടെയും അവകാശങ്ങളെ ലംഘിക്കുന്നതാണ് ആധാറെന്നും ഹർജിക്കാർ വ്യക്തമാക്കി.

കേസില്‍ വിശദമായ വാദം നടക്കുന്ന സമയത്ത് വിശദവിവരങ്ങള്‍ നല്‍കാമെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ അറിയിച്ചു.

അതേസമയം സാമൂഹിക ക്ഷേമ പദ്ധതികള്‍ അര്‍ഹതപ്പെടുന്നവരില്‍ എത്തുന്നുവെന്ന് ഉറപ്പിക്കാന്‍ ആധാര്‍ എടുക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടാന്‍ സര്‍ക്കാരിന് അവകാശമില്ലേയെന്ന ചോദ്യം കോടതി ഹര്‍ജിക്കാരോട് ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments