Webdunia - Bharat's app for daily news and videos

Install App

സീറ്റിനായി എ എ പി നേതാക്കള്‍ സ്ത്രീകളെ ഉപയോഗിക്കുന്നുവെന്ന് കെജ്‌രിവാളിന് കത്ത്

ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ സീറ്റിനായി സ്ത്രീകളെ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പാര്‍ട്ടി നേതാവിന്റെ കത്ത്.

Webdunia
തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2016 (11:46 IST)
ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ സീറ്റിനായി സ്ത്രീകളെ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പാര്‍ട്ടി നേതാവിന്റെ കത്ത്. സീറ്റ് ഉറപ്പാക്കാനായി നേതാക്കള്‍ സ്ത്രീകളെ ചൂഷണംചെയ്യുന്നുവെന്ന ഗൗരവമായ ആക്ഷേപമാണ് ഡല്‍ഹി നിയമസഭാംഗം കൂടിയായ ദേവീന്ദര്‍ ഷെറാവത്ത് കത്തില്‍ ഉന്നയിച്ചിട്ടുള്ളത്.
 
പഞ്ചാബില്‍ നേതാക്കള്‍ സീറ്റ് വാഗ്ദാനം ചെയ്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഡല്‍ഹിയില്‍ ദിലീപ് പാണ്ഡെ ചെയ്യുന്നതും ഇതു തന്നെയാണ്. ഇത്തരം ചൂഷണങ്ങള്‍ തടയാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നില്ലെങ്കില്‍ അവര്‍ക്കും അതില്‍ പങ്കുണ്ടെന്നാണ് വ്യക്തമാകുന്നതെന്നും ഷെറാവത്ത് ആരോപിച്ചു.
 
എന്നാല്‍ ഇത് തെളിയിക്കാന്‍ തന്റെ പക്കല്‍ തെളിവുകള്‍ ഇല്ല. നാലു നേതാക്കളിരുന്ന് പാര്‍ട്ടിയെയും രാജ്യത്തെയും ഭരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ കെജ്‌രിവാള്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കണമെന്നും മാന്യതക്ക് നിരക്കാത്ത പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു. 
 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments