Webdunia - Bharat's app for daily news and videos

Install App

സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വധക്കേസ്: ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ പുനരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി

ഒരിക്കല്‍ കുറ്റവിമുക്തനാക്കിയ ഒരാളെ വീണ്ടും പ്രോസിക്യൂട് ചെയ്യേണ്ടതുണ്ടോ എന്നും കോടതി

Webdunia
തിങ്കള്‍, 1 ഓഗസ്റ്റ് 2016 (16:25 IST)
സൊഹ്‌റാബുദീന്‍ ഷെയ്‌ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് എതിരെ പുനരന്വേഷണം ആ‍വശ്യമില്ലെന്ന് സുപ്രീംകോടതി. അമിത് ഷായ്ക്കെതിരെ പുനരന്വേഷണം ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ നല്കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി.
 
ഹര്‍ഷ് മന്ദറിന് കേസുമായി വിദൂരബന്ധം പോലുമില്ല. ഒരിക്കല്‍ കുറ്റവിമുക്തനാക്കിയ ഒരാളെ വീണ്ടും വീണ്ടും പ്രോസിക്യൂട് ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ച കോടതി ഹര്‍ഷ് മന്ദറിന്റെ അപ്പീല്‍ നിലനില്‍ക്കുന്നതല്ലെന്നും നിരീക്ഷിച്ചു.
 
അമിത് ഷാ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെ പൊലീസ് പിടിച്ചുകൊണ്ടു പോയതും പിന്നീട് വധിക്കപ്പെടുന്നതും. 2005ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു വ്യാജ ഏറ്റുമുട്ടല്‍ നടന്നതെന്നും സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് കൊല്ലപ്പെട്ടതെന്നുമായിരുന്നു കേസ്.
 
2014 ഡിസംബര്‍ നാലിന് ഈ കേസില്‍ അമിത് ഷായെ സി ബി ഐ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. 2012ല്‍ ആയിരുന്നു മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം അമിത് ഷായും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്.

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഹരിയാനയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു

Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിനിമ നിര്‍മിക്കുന്നതിനെക്കാള്‍ പ്രയാസമാണ് ഇലക്ഷന്‍ പ്രചരണം: കങ്കണ

പത്തനംതിട്ടയില്‍ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും

അടുത്ത ലേഖനം
Show comments