Webdunia - Bharat's app for daily news and videos

Install App

മാനഭംഗ ശ്രമത്തിനിടെ വൃദ്ധയെ കൊല്ലാൻ ശ്രമം

മാനഭംഗ ശ്രമത്തിനിടെ വൃദ്ധയെ കൊല്ലാൻ ശ്രമം; ഇരുപത്തിയാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു

Webdunia
വ്യാഴം, 20 ഏപ്രില്‍ 2017 (15:56 IST)
മാനഭംഗ ശ്രമത്തിനിടെ വൃദ്ധയെ കൊല്ലാൻ ശ്രമിച്ച കേസിൽ ഇരുപത്തിയാറുകാരനെ പൊലീസ് അറസ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡിൽ പുന്നെപ്പറമ്പിൽ സുരാജ് എന്നയാളാണ് പൊലീ‍സ്  വലയിലായത്.  പ്രതിയുടെ അയൽവാസിയായ വൃദ്ധ  തനിച്ച് താമസിക്കുകയായിരുന്നു. 
 
വിഷുവിന്റെ തലേന്ന് രാത്രിയായിരുന്നു സംഭവം. വിഷു ദിവസം രാവിലെ ബന്ധു കൈനീട്ടം നൽകാൻ എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന വൃദ്ധയെ കണ്ടത്. ബോധ രഹിതയായ വൃദ്ധയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 
ബോട്ട് സ്രാങ്കായായ പ്രതി അടുക്കള ഭാഗത്തെ കതക് തള്ളിത്തുറന്നാണ് വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത്. വൈദ്യുതി ഫ്യുസ് ഊരിയ ശേഷം വൈദ്യുതി ഇല്ലാതാക്കുകയും ചെയ്തു.  വൃദ്ധയെ ബലാൽസംഗം ചെയ്യാൻ ശ്രമിക്കവേ വൃദ്ധ എതിർത്തു. തുടർന്ന് പ്രതി വൃദ്ധയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ വൃദ്ധയുടെ വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. 
 
അടിയേറ്റു വീണ വൃദ്ധ ഇടയ്ക്ക് ടോർച്ച് തെളിച്ച് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ  ഇതിൽ കുപിതനായ പ്രതി പിന്നീട് ചിരവ കൊണ്ട് വൃദ്ധയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ച് വൃദ്ധയ്ക്ക് ബോധം വന്നപ്പോഴാണ് പ്രതിയെ കുറിച്ച് പറഞ്ഞതും പ്രതിയെ പിടികൂടിയതും. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments