Karur Stampede: 'Nonsense, മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകൂ': വിജയ്‌ക്കെതിരെ നടൻ വിശാൽ

നിഹാരിക കെ.എസ്
ഞായര്‍, 28 സെപ്‌റ്റംബര്‍ 2025 (09:10 IST)
കരൂർ: തമിഴ്‌നാട്ടിലെ കരൂരിൽ വിജയ്‌യുടെ തമിഴ് വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളക്കം 40 ഓളം ആളുകൾ മരണപ്പെട്ട സംഭവത്തിൽ അനുശോചനം അറിയിച്ച് നടൻ വിശാൽ. വാർത്ത ഹൃദയ ഭേദകമാണെന്നും നിരപരാധികളായ ഇരകളെ ഓർക്കുമ്പോൾ തന്റെ ഹൃദയം നുറുങ്ങുന്നുവെന്നും വിശാൽ ഫേസ്ബുക്കിൽ കുറിച്ചു.
 
'തീർത്തും അസംബന്ധം. നടൻ/രാഷ്ട്രീയക്കാരൻ വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് കുട്ടികളുൾപ്പെടെ 30-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്ന വാർത്ത കേൾക്കുന്നത് ഹൃദയഭേദകമാണ്. ഇത് ശരിയല്ല. ആ നിരപരാധികളായ എല്ലാ ഇരകൾക്കും എന്റെ ഹൃദയം നുറുങ്ങുന്നു, അവരിലും അവരുടെ കുടുംബങ്ങളിലും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. മരിച്ച ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് @TVKVijayHQ പാർട്ടിയോട് ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു', വിശാൽ ഫേസ്‌ബുക്കിൽ കുറിച്ചു.
 
ഭാവിയിൽ നടക്കുന്ന ഏതൊരു രാഷ്ട്രീയ റാലിയിലും ഇനിമുതൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നടൻ പറഞ്ഞു. റാലിയിൽ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments