Webdunia - Bharat's app for daily news and videos

Install App

‘മോഡി’യാണ് കൂടുതല്‍ നല്ല ബ്രാന്‍ഡെന്ന് പറഞ്ഞിട്ടില്ല; അഭിപ്രായം പിന്‍വലിച്ച് ഹരിയാന മന്ത്രി

‘മോഡി’യാണ് കൂടുതല്‍ നല്ല ബ്രാന്‍ഡെന്ന് പറഞ്ഞിട്ടില്ല

Webdunia
ശനി, 14 ജനുവരി 2017 (17:29 IST)
രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയേക്കാള്‍ കൂടുതല്‍ നല്ല ബ്രാന്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന് പറഞ്ഞ ഹരിയാന മന്ത്രി അഭിപ്രായം മാറ്റി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഹരിയാന മന്ത്രി അനില്‍ വിജ് തന്റെ പരാമര്‍ശം പിന്‍വലിച്ചത്.
 
“മഹാത്മാഗാന്ധിയെക്കുറിച്ച് താന്‍ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. നിരവധിയാളുകളെ ഈ പരാമര്‍ശം വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു. അതിനാല്‍ പരാമര്‍ശം പിന്‍വലിക്കുകയാണ്’ - അനില്‍ വിജ് ട്വിറ്ററില്‍ വ്യക്തമാക്കി.
 
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ കലണ്ടറില്‍ നിന്നു മഹാത്മാ ഗാന്ധിയുടെ ചിത്രംമാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വച്ചതിനെ അനുകൂലിച്ച് സംസാരിക്കുമ്പോള്‍ ആയിരുന്നു ഹരിയാന മന്ത്രിയുടെ വിവാദ പരാമര്‍ശം. 
 
മഹാത്മാഗാന്ധിയുടെ ചിത്രമുള്ളതിനാലാണ് രൂപയുടെ മൂല്യം ഇടിയുന്നത്. ഗാന്ധിയുടേതിന് പകരം മോദിയുടെ ചിത്രമുള്ള നോട്ടുകൾ ഇറക്കുന്നതാണ് നല്ലതെന്ന് ആയിരുന്നു മന്ത്രി പറഞ്ഞത്. ഖാദിയുടെ വിൽപ്പന കുറയാൻ കാരണം ഗാന്ധിയുടെ ചിത്രമാണെന്ന് പറഞ്ഞ് വിജ്  മഹാത്മാ ഗാന്ധിയുടെ പേരിൽ പേറ്റന്റ് ഉള്ള ഉൽപ്പന്നമല്ല ഖാദിയെന്നും പറഞ്ഞു.

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല, 2026 ല്‍ സീറ്റില്ല; രാഹുല്‍ ഒറ്റപ്പെടുന്നു

Rahul Mamkootathil: 'ടെലിഗ്രാമില്‍ വാ'; വാട്‌സ്ആപ്പ് ഉപയോഗിക്കാതിരുന്നത് തെളിവ് നശിപ്പിക്കാന്‍, കൂടുതല്‍ ആരോപണങ്ങള്‍

ഈശ ഗ്രാമോത്സവം 2025-നായി 700 മത്സരാര്‍ത്ഥികള്‍ ഒരുങ്ങുന്നു; ഓഗസ്റ്റ് 23 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നു

Rahul Mamkootathil: രാജിവയ്ക്കില്ലെന്ന് രാഹുല്‍, ഒടുവില്‍ സതീശന്‍ നിര്‍ബന്ധിച്ചു; കൈവിട്ട് ഷാഫിയും

Rahul Mamkootathil: നിര്‍ണായക നീക്കം നടത്തി ചെന്നിത്തല; സതീശനും കൈവിടേണ്ടിവന്നു

അടുത്ത ലേഖനം
Show comments