അഭിനന്ദൻ ഇന്ന് തിരിച്ചെത്തും, കൈമാറ്റം വാഗാ അതിർത്തി വഴി; വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്

അഭിനന്ദനെ കാത്ത് മാതാപിതാക്കൾ

Webdunia
വെള്ളി, 1 മാര്‍ച്ച് 2019 (09:41 IST)
ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പാകിസ്ഥാൻ ഇന്ന് ഇന്ത്യക്ക് കൈമാറും. വാഗാ അതിർത്തി വഴി ഇന്ന് ഉച്ചയ്ക്കാകും അഭിനന്ദനെ കൈമാറുക. അഭിനന്ദനെ വിട്ടയക്കണമെന്ന് ഇന്ത്യ രേഖമൂലം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നിരുപാധികം വിട്ടയക്കാൻ പാക് പാർന്മെന്റിന്റെ സംയുക്ത സമ്മേളനത്തിൽ തീരുമാനമായത്. 
 
അതേസമയം, അഭിനന്ദനുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ ഇന്നലെ യൂട്യൂബ് നീക്കം ചെയ്തു. 11 വീഡിയോ ലിങ്കുകളാണ് നീക്കം ചെയ്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഐടി മന്ത്രാലയം യൂട്യൂബിനോട് വീഡിയോ നീക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
 
അഭിനന്ദൻ വർധമാന്റെ മോചനത്തിനായി ഇന്ത്യ നയതത്ര നീക്കങ്ങൾ ശക്തമാക്കാനിരിക്കെയാണ് സമാധാന സന്ദേശമായി വിട്ടയക്കാനുളള പാകിസ്ഥാൻ തീരുമാനം. പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനാപതി ഇസ്ലാമബാദിലെ വിദേശകാര്യ മന്ത്രാലയത്തിലെത്തി പൈലറ്റിനെ വിട്ടുകിട്ടണമെന്ന് രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ ആവശ്യത്തോട് ഔദ്യോഗിക പ്രതികരണത്തിന് പാകിസ്ഥാൻ നേരത്തെ തയ്യാറായിരുന്നില്ല. 
 
ഇന്ത്യയുമായി ചർച്ചയ്ക്കു തയ്യാറാണെന്നും തെറ്റിധാരണയാണ് സംഘർഷത്തിനു കാരണമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യകതമാക്കിയിരുന്നു. പുൽവാമ ആക്രമണമടക്കമുളള കാര്യങ്ങൾ ചർച്ചയാക്കണമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
 
അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിലാണ് വിമാനം തകർന്ന് അഭിനന്ദൻ പാകിസ്ഥാന്റെ പിടിയിലായത്. അദ്ദേഹം പാകിസ്ഥാന്റെ പിടിയിലായ ശേഷമുളള വീഡിയോ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം: 21 മുതല്‍ 23 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത

താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണപ്പെട്ടു; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍

Kerala Weather: റെഡ് അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി

ട്രെയിനുകളിലെ ആക്രമണം: 'പോര്‍ബന്തര്‍ എക്‌സ്പ്രസ് പാഞ്ഞുവന്നത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു, എന്റെ കൈകള്‍ നിറയെ രക്തം'

അടുത്ത ലേഖനം
Show comments