പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കമുണ്ടായി; അവരെ ആരോ പിടിച്ചു തള്ളി: ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ വെളിപ്പെടുന്നു

ജയലളിതയുടെ മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് പി എച്ച് പാണ്ഡ്യന്‍

Webdunia
ചൊവ്വ, 7 ഫെബ്രുവരി 2017 (12:45 IST)
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകളെ ചോദ്യം ചെയ്ത് എ ഐ എ ഡി എം കെ സ്ഥാപകനേതാക്കളില്‍ ഒരാളായ പി എച്ച് പാണ്ഡ്യന്‍ ശശികലയ്ക്ക് എതിരെ രംഗത്ത്. 
 
അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ചില സംശയങ്ങളുണ്ട്. ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയതിനെതിരെയും നിയമസഭ നേതാവ് ആയതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ‘ശശികലയ്ക്ക് മുഖ്യമന്ത്രിയാകണം. അതിന് ഞങ്ങളെ വഞ്ചിച്ചു. എന്നാല്‍, ഞങ്ങള്‍ അതിനെ എതിര്‍ക്കും’ സ്വവസതിയില്‍ നടത്തിയ പ്രസ് കോണ്‍ഫറന്‍സില്‍ പി എച്ച് പാണ്ഡ്യന്‍ പറഞ്ഞു.
 
ജയലളിത ആശുപത്രിയിലാകുന്നതിനു മുമ്പ് പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കം ഉണ്ടായെന്നും അവരെ ആരോ പിടിച്ചു തള്ളിയെന്നും അദ്ദേഹം ആരോപിച്ചു. ശശികലയ്ക്ക് മുഖ്യമന്ത്രിയാകാനോ എ ഡി എം കെ ജനറല്‍ സെക്രട്ടറിയാകാനോ യോഗ്യതയില്ലെന്നും പാണ്ഡ്യന്‍ പറഞ്ഞു.
 
ശശികല നിയമസഭ നേതാവ് ആയി തെരഞ്ഞെടുക്കപ്പെട്ട് രണ്ടു ദിവസത്തിനു ശേഷമാണ് ഈ വാര്‍ത്താസമ്മേളനം. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അവരെ ചികിത്സിച്ച ഡോക്‌ടര്‍മാര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പാണ്ഡ്യന്‍ പ്രതിഷേധവുമായി എത്തിയത്.
 
ജയലളിതയുടെ മരണത്തിനെ ചുറ്റിപ്പറ്റിയുള്ള രഹസ്യത്തെ പാണ്ഡ്യന്‍ ചോദ്യം ചെയ്തു. ജയലളിത ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ശശികല അധികാരം കൈയടക്കി.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

അടുത്ത ലേഖനം
Show comments