Webdunia - Bharat's app for daily news and videos

Install App

അമ്മയ്ക്കു പകരം ചിന്നമ്മ തലപ്പത്ത്: ശശികല നടരാജന്‍ അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി

ശശികലയെ എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു

Webdunia
വ്യാഴം, 29 ഡിസം‌ബര്‍ 2016 (10:39 IST)
എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ശശികലാ നടരാജനെ തെരഞ്ഞെടുത്തു. ചെന്നൈയിൽ ചേർന്ന പാർട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. മൂന്ന് പതിറ്റാണ്ടോളമായി അമ്മയുടെ തോഴിയായി ഒപ്പം നിന്ന ചിന്നമ്മ തന്നെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് അര്‍ഹയെന്നാണ് പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്.
 
അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടായിരുന്നു യോഗം ആരംഭിച്ചത്.
ശശികലയെ ജനറല്‍ സെക്രട്ടറി ആക്കുന്നതടക്കം 14 പ്രമേയങ്ങള്‍ക്കാണ് യോഗം അംഗീകാരം നല്‍കിയത്. ജയലളിതയുടെ ജന്മദിനം ദേശീയ കര്‍ഷക ദിനമായി ആചരിക്കാന്‍ നിര്‍ദ്ദേശിക്കുന്ന പ്രമേയത്തിനും യോഗം അംഗീകാരം നല്‍കി. 
 
പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കാന്‍ ജയലളിതയുടെ തോഴി ശശികല അമരത്തേക്കു വരണമെന്നാണ് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം അടക്കമുള്ളവര്‍ ആഗ്രഹം പ്രകടിപ്പിച്ചത്. അതേസമയം, ഇതിനെ ചോദ്യം ചെയ്തു ശശികല പുഷ്പ എംപി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഒപ്പം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു തന്നെ പരിഗണിക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ഇവര്‍ ഉന്നയിച്ചിട്ടുണ്ട്.  

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

തട്ടിപ്പുകാരില്‍ നിന്നും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ സംരക്ഷിക്കാന്‍ ഈ അഞ്ചു കാര്യങ്ങള്‍ ചെയ്യണം

ഡല്‍ഹിയില്‍ കനത്ത മഴ: 200 ഓളം വിമാനങ്ങള്‍ വൈകി, കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു

തൃശൂര്‍ നഗരത്തിലെ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

എനിക്ക് നാണം കെട്ട് സ്റ്റേജിൽ ഒറ്റയ്ക്ക് ഇരിക്കാനുമരിയാം, വിവരക്കേട് പറയാനുമരിയാം: രാജീവ് ചന്ദ്രശേഖറിനെ ട്രോളി വി ടി ബൽറാം

അഞ്ചു വര്‍ഷത്തിനിടെ കൂടുതല്‍ മഴ ലഭിച്ച വേനല്‍ക്കാലം 2025ലേത്; ചൂടും കുറവ്

അടുത്ത ലേഖനം
Show comments