Webdunia - Bharat's app for daily news and videos

Install App

ശശികല പുറത്ത്: ചോദിച്ചതെല്ലാം പിടിച്ചുവാങ്ങി ഒപിഎസ്, അമ്മയുടെ ഉറപ്പുകൾ പാലിക്കുമെന്ന് ഇപിഎസ് - പാർട്ടിയെ പിളർത്താൻ ആർക്കും കഴിയില്ലെന്ന് പനീർശെൽവം

ഇപിഎസും ഒപിഎസും ഒന്നായി: ശശികല പുറത്ത്

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (16:56 IST)
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെയിലുണ്ടായ കലാപത്തിന് താല്‍ക്കാലിക വിരാമം. തര്‍ക്കങ്ങള്‍ മൂലം ആറു മാസത്തിലധികം വിഘടിച്ചു നിന്നശേഷം അണ്ണാ ഡിഎംകെയിലെ എടപ്പാടി കെ പളനിസ്വാമി പക്ഷവും ഒ പനീർശെൽവം പക്ഷവും ലയിച്ചു. പാർട്ടി ആസ്ഥാനത്തെത്തിയാണ് പനീർശെൽവം തീരുമാനം അറിയിച്ചത്.

പാർട്ടിയെ പിളർത്താൻ ആർക്കും കഴിയില്ലെന്ന് ലയനം പ്രഖ്യാപിച്ചുകൊണ്ട് പനീർശെൽവം പറഞ്ഞു. അമ്മയുടെ ഉറപ്പുകൾ പാലിക്കുമെന്ന് പളനിസ്വാമി വ്യക്തമാക്കി. തനിക്കുശേഷവും അണ്ണാ ഡിഎംകെ 100 വർഷം നിലനിൽക്കുമെന്ന് ജയലളിത പറഞ്ഞിരുന്നു. അതുറപ്പായും നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എടപ്പാടി കെ പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും. പനീർശെൽവം ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കും. അണ്ണാ ഡിഎംകെയെ നയിക്കാൻ പനീർശെൽവം അധ്യക്ഷനായ പതിനഞ്ചംഗ സമിതിയേയും നിയോഗിച്ചു. ഒപിഎസ് പക്ഷത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും രണ്ട് മന്ത്രി സ്ഥാനവും നൽകി. ധനകാര്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളാണ് നൽകുന്നത്.
പുതിയ മന്ത്രിമാരുടെ സത്യപ്രതി‍ജ്ഞ ഇന്നുതന്നെ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗവർണർ വിദ്യാസാഗർ റാവു അടിയന്തരമായി മുംബൈയിൽ നിന്നു ചെന്നൈയിലെത്തിയിട്ടുണ്ട്.

ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും വികെ ശശികലയെ നീക്കാൻ പ്രമേയം പാസാക്കാനും തീരുമാനമായി. പാർട്ടി ജനറൽ കൗൺസിൽ വിളിച്ചു ശശികലയുടെ പുറത്താക്കൽ നടപടി പൂർത്തിയാക്കും. അതേസമയം, ടിടിവി ദിനകരൻ വിളിച്ചു ചേർത്ത യോഗത്തിൽ 19 എംഎൽഎമാർ പരസ്യപിന്തുണയുമായി രംഗത്തെത്തി. പുതിയ സാഹചര്യത്തില്‍ തമിഴ്നാട്ടിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ നടത്താനിരുന്ന സന്ദർശനം റദ്ദാക്കി.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments