Webdunia - Bharat's app for daily news and videos

Install App

ശശികല പോയസ് ഗാർഡനിൽ എത്തി, കീഴടങ്ങുമെന്ന് സൂചന; രാഷ്ട്രീയ കാര്യങ്ങൾ ഇപ്പോഴും തീരുമാനിക്കുന്നത് ചിന്നമ്മ!

ശശികല കൂവത്തൂരിൽനിന്ന് ചെന്നൈയിലെത്തി

Webdunia
ബുധന്‍, 15 ഫെബ്രുവരി 2017 (08:02 IST)
അനധികൃത സ്വത്തുസമ്പാദന കേസിൽ സുപ്രീം കോടതി ശിക്ഷിച്ച അണ്ണാ ഡി എം കെ ജനറൽ സെക്രട്ടറി വി കെ ശശികല പോയസ് ഗാർഡനിൽ തിരിച്ചെത്തി. എംഎല്‍എമാരെ മാറ്റി പാർപ്പിച്ചിരുന്ന കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ട് വിട്ട് ഇന്നലെ രാത്രിയോടെയാണ് ചിന്നമ്മ ഔദ്യോഗിക വസതിയായ പോയസ് ഗാർഡനിലെത്തിയത്.
 
ബംഗളൂരു പൊലീസിൽ കീഴടങ്ങാൻ കോടതി നിർധേശിച്ചിരുന്നു, ഈ സാഹചര്യത്തിൽ പോയസ് ഗാർഡനിൽ നിന്നും ബെംഗളൂരുവിലെത്തി ബുധനാഴ്ച രാവിലെയോടെ ഇവർ വിചാരണക്കോടതിയിൽ കീഴടങ്ങുമെന്നാണ് സൂചന. റിസോർട്ടിൽ താമസിക്കുന്ന എംഎല്‍എമാർ ചേർന്ന് ശശികലയെ പോയസ് ഗാർഡനിലേക്ക് യാത്രയയക്കുകയായിരുന്നു.
 
അതിനിടെ, അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ജലസേചന മന്ത്രി എടപ്പാടി പളനിസാമി രാജ്ഭവനിലെത്തി ഗവർണരെ കണ്ടു. ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ അവകാശപ്പെട്ട അദ്ദേഹം, സർക്കാർ രൂപീകരണത്തിനും അവകാശവാദം ഉന്നയിച്ചു. ഏകകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പെന്ന് പളനിസാമി പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.
 
നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സർക്കാരുണ്ടാക്കാൻ അവകാശം ഉന്നയിച്ച് പളനിസാമി ഗവർണർ സി.വിദ്യാസാഗർ റാവുവിന് കത്തയച്ചിരുന്നു. ഗവർണർ ക്ഷണിച്ചാലുടൻ എംഎൽഎമാരുടെ പിന്തുണ തെളിയിക്കുന്ന കത്തുകൾ ഹാജരാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കായി പളനിസാമിക്കും സംഘത്തിനും രാജ്ഭവനിൽനിന്ന് ക്ഷണമെത്തിയത്. ചിന്നമ്മ രാഷ്ട്രീയ നീക്കങ്ങളിൽ ഇപ്പോഴും സജീവമായി ഇടപെടുന്നുണ്ട്. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

വേടന്റെ പരിപാടി മുടങ്ങിയതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

പെന്‍ഷന്‍കാര്‍ക്കുള്ള പ്രധാന മുന്നറിയിപ്പ്: തടസ്സങ്ങള്‍ ഒഴിവാക്കാന്‍ മെയ് 31നകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക

കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയില്‍; മാതാവിന്റെ കഴുത്തില്‍ മുറിവ്

അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ മുന്‍ പ്രതിപക്ഷ നേതാവും?; സതീശന്‍-ചെന്നിത്തല മത്സരത്തിനു സൂചന നല്‍കി മുരളീധരന്‍

K.Sudhakaran vs VD Satheesan: സുധാകരന്‍ മുഖ്യമന്ത്രി കസേരയ്ക്ക് അവകാശവാദം ഉന്നയിക്കുമെന്ന പേടി, 'ജനകീയനല്ലാത്ത' പ്രസിഡന്റ് വേണം; സതീശന്‍ കരുക്കള്‍ നീക്കി

അടുത്ത ലേഖനം
Show comments