Webdunia - Bharat's app for daily news and videos

Install App

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

അഹമ്മദബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു ഇയാള്‍

രേണുക വേണു
വ്യാഴം, 12 ജൂണ്‍ 2025 (20:55 IST)
Air India Plane Crash

Air India Plane Crash: അഹമ്മദബാദില്‍ വെച്ച് അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 11 A സീറ്റിലെ യാത്രക്കാരനായ രമേശ് വിശ്വാസ്‌കുമാര്‍ ആണ് പരുക്കകളോടെ രക്ഷപ്പെട്ടത്. 
 
അഹമ്മദബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു ഇയാള്‍. ഉച്ചയ്ക്കു 12.10 നാണ് ബോര്‍ഡിങ് പൂര്‍ത്തിയാക്കിയത്. അപകടമുണ്ടായ ഉടനെ എമര്‍ജന്‍സി എക്‌സിറ്റിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു രമേശ്. ഇയാളുടെ പരുക്കുകള്‍ അത്ര ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. രമേശ് വിശ്വാസ്‌കുമാര്‍ ഒഴികെ വിമാനത്തിലെ ബാക്കി എല്ലാവരും മരിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. 
 
ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്കു 1.38 നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. അഹമ്മദബാദ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് അഞ്ച് മിനിറ്റിനുള്ളില്‍ അപകടമുണ്ടായി. നിയന്ത്രണം വിട്ട വിമാനം താഴ്ന്നുപറന്ന് കെട്ടിടങ്ങളുടെ ഇടയിലൂടെ താഴേക്ക് പതിച്ചു. ഇതിനിടെ വലിയ തീപിടിത്തമുണ്ടായി. വിമാനത്തിനു പൂര്‍ണമായി തീപിടിച്ചെന്നാണ് വിവരം. സമീപപ്രദേശത്തേക്ക് അടുക്കാന്‍ സാധിക്കാത്ത വിധം പുകമയമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഹമ്മദബാദിലെ മേഘാനി നഗര്‍ റസിഡന്‍ഷ്യല്‍ ഏരിയയിലാണ് വിമാനം പതിച്ചത്.


പൈലറ്റ് ഇന്‍ കമാന്‍ഡ് സുമിത് സഭര്‍വാള്‍, കോ-പൈലറ്റ് ക്ലൈവ് കുന്ദര്‍ എന്നിവര്‍ അടക്കം പത്ത് ക്രൂ മെമ്പേഴ്സാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രണ്ട് കുട്ടികള്‍ അടക്കം 232 യാത്രക്കാരും ഉണ്ടായിരുന്നു. യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യക്കാരാണ്. 53 പേര്‍ ബ്രിട്ടീഷ് പൗരന്‍മാര്‍. പോര്‍ച്ചുഗലില്‍ നിന്നുള്ള ഏഴ് പേരും ഒരു കനേഡിയന്‍ വംശജനും വിമാനത്തില്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ഇടവേള കഴിഞ്ഞു, വീണ്ടും പെയ്യാം; ന്യൂനമര്‍ദ്ദം വരുന്നു, ചൊവ്വാഴ്ച നാലിടത്ത് യെല്ലോ അലര്‍ട്ട്

Sona Eldhose suicide: പോയി ആത്മഹത്യ ചെയ്തോളു, വാട്സാപ്പ് ചാറ്റുകളിൽ മർദ്ദിച്ചതിൻ്റെ തെളിവും, വിദ്യാർഥിനിയുടെ മരണത്തിൽ ആൺസുഹൃത്ത് റമീസിനെ അറസ്റ്റ് ചെയ്തു

വീടില്ലാത്തവർ ഇവിടെ നിൽക്കണ്ട, ഉടനെ വാഷിങ്ടൺ ഡിസി വിടണം: ഉത്തരവുമായി ട്രംപ്

ഒരു പ്രസ് ബാഡ്ജ് തീവ്രവാദത്തിനുള്ള ഒരു കവചമല്ല; കൊല്ലപ്പെട്ട അല്‍ജസീറ മാധ്യപ്രവര്‍ത്തകരില്‍ ഒരാള്‍ ഹമാസ് നേതാവെന്ന് ഇസ്രയേല്‍

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

അടുത്ത ലേഖനം
Show comments