Webdunia - Bharat's app for daily news and videos

Install App

എയർ ഇന്ത്യ വിമാനം വുഹാനിലേക്ക് ഉടൻ പുറപ്പെടും, വിമാനം ഇറക്കാൻ ചൈന അനുമതി നൽകി

Webdunia
ചൊവ്വ, 28 ജനുവരി 2020 (20:25 IST)
ചൈനയിൽ കൊറോണ വൈറസ് പടർന്നുപിടിയ്ക്കുന്ന സാഹചര്യത്തിൽ ചൈനയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിയ്ക്കാൻ നടപടി സ്വീകരിച്ച് കേന്ദ്ര സർക്കാർ. ചൈനയിൽ കുടുങ്ങിയവരെ ഇന്ത്യയിൽ തിരികെയെത്തിക്കുന്നതിനായി പ്രത്യേക എയർ ഇന്ത്യ വിമാനം ഉടൻ വുഹാനിലേക്ക് പുറപ്പെടും. 
 
വിമാനം ചൈനയിൽ ഇറക്കാൻ ചൈനീസ് ഗവൺമെന്റ് അനുമതി നൽകി. മുംബൈയിലിന്നുമാണ് പ്രത്യേക എയർ ഇന്ത്യ വിമാനം പുറപ്പെടുക. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗഡയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന യോഗത്തിൽ ചൈനയിൽനിന്നും ഇന്ത്യക്കാരെ ഒഴിപ്പിയ്ക്കാനുള്ള നടപടി സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും നിർദേശം നൽകിയിരുന്നു. 
 
പാസ്പോർട്ട് കൈവശമില്ലാത്തവർ അടിയന്തരമായി ബന്ധപ്പെടണം എന്ന് ബെയ്ജിങ്ങിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം നിർദേശം നൽകിയിട്ടുണ്ട്. പാസ്പോർട്ട് കൈവശമില്ലാത്തവർക്ക് വിവരം അറിയിയ്ക്കാൻ പ്രത്യേക ഇ മെയിൽ ഐഡിയും സജ്ജീകരിച്ചിട്ടുണ്ട്. എംബസിയുടെ മൂന്ന് ഹോട്ട്‌ലൈനുകളിലും ബന്ധപ്പെടാം. വിസയോ വർക്ക് പെർമിറ്റോ പുതുക്കുന്നതിനായി പാസ്പോർട്ട് ചൈനീസ് അധികൃതർക്ക് നൽകിയവരാണ് വിവരങ്ങൾ കൈമാറേണ്ടത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍

ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്; ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

പതിനാലുകാരനെ സഹപാഠി കുത്തിക്കൊന്നു; പിന്നാലെ ടിക് ടോക് നിരോധിച്ച് അല്‍ബേനിയ

അടുത്ത ലേഖനം
Show comments